- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ സീസണിന്റെ പുത്തൻ പരസ്യഗാനമായി മലയാളത്തിന്റെ 'പിസ്ത' സോംഗ്; ലോകകപ്പ് ക്രിക്കറ്റ് ലഹരിയിൽ തരംഗമായി മാറുന്നു
ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാനുമുണ്ട്. കിന്നാരം എന്ന സിനിമയിൽ ജഗതി വരികൾ എഴുതി ആലപിക്കുന്ന പിസ്ത എന്ന ഗാനം, 2013 ൽ ഇറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രം നേരത്തിൽ രാജേഷ് മുരുകൻ റീമിക്‌സ് ചെയ്തു. ശബരീഷ് വർമ്മയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനമാണ് ഇപ്പോൾ ഐപിഎൽ പുതിയ സീസണിന്റെ പരസ്യഗാനമായി ചേർത്തിരിക്കുന്നത്. ലോകകപ്പ് ട്വന്റി20യിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനിടയിലാണ് ഈ പരസ്യം ആദ്യം പ്രദർശിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ഗാനം ഹിറ്റായി കഴിഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും ഈ ഗാനത്തിനൊത്ത് ചുവടു വെക്കുന്ന വീഡിയോ പുറത്തുവന്നു കഴിഞ്ഞു. രാജേഷ് മുരുകനാണ് നേരത്തിൽ ഈ ഗാനം റീമിക്‌സ് ചെയ്തത്. ശബരീഷ് വർമ്മയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിവാദങ്ങളിൽ പെട്ട് നിറം മങ്ങി മുന്നോട്ട് നീങ്ങുന്ന ഐപില്ലിനെ കൂടുതൽ പ്രചാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് പിസ്താഗാനത്തിൽ ഈ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.
ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാനുമുണ്ട്. കിന്നാരം എന്ന സിനിമയിൽ ജഗതി വരികൾ എഴുതി ആലപിക്കുന്ന പിസ്ത എന്ന ഗാനം, 2013 ൽ ഇറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രം നേരത്തിൽ രാജേഷ് മുരുകൻ റീമിക്‌സ് ചെയ്തു. ശബരീഷ് വർമ്മയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനമാണ് ഇപ്പോൾ ഐപിഎൽ പുതിയ സീസണിന്റെ പരസ്യഗാനമായി ചേർത്തിരിക്കുന്നത്. ലോകകപ്പ് ട്വന്റി20യിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനിടയിലാണ് ഈ പരസ്യം ആദ്യം പ്രദർശിപ്പിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ഗാനം ഹിറ്റായി കഴിഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും ഈ ഗാനത്തിനൊത്ത് ചുവടു വെക്കുന്ന വീഡിയോ പുറത്തുവന്നു കഴിഞ്ഞു. രാജേഷ് മുരുകനാണ് നേരത്തിൽ ഈ ഗാനം റീമിക്‌സ് ചെയ്തത്. ശബരീഷ് വർമ്മയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിവാദങ്ങളിൽ പെട്ട് നിറം മങ്ങി മുന്നോട്ട് നീങ്ങുന്ന ഐപില്ലിനെ കൂടുതൽ പ്രചാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് പിസ്താഗാനത്തിൽ ഈ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.