- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോലിയെ കൈവിടാതെ ആർസിബി; ഒപ്പം മാക്സ്വെല്ലും; ധോനിയും ജഡേജയും ചെന്നൈയിൽ തുടരും; മുംബൈയിൽ രോഹിതും ബുംറയും; ഋഷഭ് പന്ത് ഡൽഹിയിൽ; സഞ്ജു രാജസ്ഥാനിൽ; അടുത്ത ഐപിഎൽ സീസണിനായി നിലനിർത്തിയ താരങ്ങൾ
ചെന്നൈ: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോ പുറത്തുവിട്ടു. കഴിഞ്ഞ സീസണോടെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും ഓസ്ട്രലിയൻ താരം ഗ്ലെൻ മാക്‌സ്വെല്ലിനെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്തി.
നായകൻ എം എസ് ധോണി ഉൾപ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയെന്ന് ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ , റുതുരാജ് ഗെയ്ക്വാദ് , മൊയീൻ അലി എന്നിവരെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയതെന്ന് ക്രിക്ക് ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യൻ താരങ്ങളെയുമാണ് നിലനിർത്തിയത്. വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ ഓൾ റൗണ്ടർ ആന്ദ്രെ റസൽ, ഓപ്പണർ വെങ്കടേഷ് അയ്യർ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിർത്തിയത്.
ജസ്പ്രീത് ബുംറയും രോഹിത് ശർമയും അടുത്ത സീസണിലും മുംബൈ ഇന്ത്യൻസിനൊപ്പം ഉണ്ടാകും. ഇഷാൻ കിഷൻ, കിറൺ പൊളാർഡ് എന്നീ താരങ്ങളെ നിലനിർത്തുമെന്നായിരുന്നു ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. എന്നാൽ രണ്ട് ഇന്ത്യൻ താരങ്ങളെ മാത്രം നിലനിർത്തി ബാക്കി താരങ്ങളെ ലേലത്തിലൂടെ കണ്ടെത്താനാണ് മുംബൈയുടെ തീരുമാനം.
സൺ റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. സമാനമായി രാജസ്ഥാൻ റോയൽസാകട്ടെ ക്യാപ്റ്റൻ സഞ്ജു സാംസണെ നിലനിർത്തി.
ഡൽഹി ക്യാപിറ്റൽസാകട്ടെ ക്യാപ്റ്റൻ റിഷഭ് പന്ത് , ഓപ്പണർ പൃഥ്വി ഷാ , അക്‌സർ പട്ടേൽ, ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച്ച് നോർട്യ എന്നിവരെ നിലനിർത്തി.
പഞ്ചാബ് കിങ്‌സ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക വന്നിട്ടില്ല. ചൊവ്വാഴ്ച രാത്രി 12മണിക്ക് മുമ്പാണ് നിലനിർത്തുന്ന താരങ്ങളുടെ അന്തിമപട്ടിക നൽകേണ്ടത് എന്നതിനാൽ ഈ പട്ടികയിൽ ഇനിയും മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
2022 സീസൺ മുതൽ പത്ത് ടീമുകളാണ് ഐപിഎല്ലിൽ മാറ്റുരയ്ക്കുന്നത്. നിലവിൽ ഓരോ ഫ്രാഞ്ചൈസിക്കും നാല് താരങ്ങളെ നിലനിർത്താം. രണ്ടു വീതം ഇന്ത്യൻ, വിദേശ താരങ്ങൾ അല്ലെങ്കിൽ മൂന്നു ഇന്ത്യൻ താരവും ഒരു വിദേശിയും എന്ന രീതിയിൽ നിലനിർത്തുന്ന താരങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.
മെഗാ താരലേലലത്തിൽ ഓരോ ടീമിനും 90 കോടി രൂപയാണ് പരമാവധി മുടക്കാവുന്ന തുക. നാല് താരങ്ങളെ നിലനിർത്തിയാൽ ഇതിൽ നിന്ന് 42 കോടി രൂപ കുറയ്ക്കും. മൂന്ന് താരങ്ങളെയാണ് നിലനിത്തുന്നതെങ്കിൽ 33 കോടി രൂപയും രണ്ടു താരങ്ങൾക്ക് 24 കോടി രൂപയും ഒറ്റത്താരമാണെങ്കിൽ 14 കോടി രൂപയും ആകെ ലേലത്തുകയിൽ നിന്ന് കുറയ്ക്കും.
പുതുതായി ഐപിഎല്ലിലെത്തുന്ന ലഖ്നൗ, അഹമ്മദാബാദ് ടീമുകൾക്ക് മെഗാ ലേലത്തിന് മുമ്പ് പ്ലെയർ പൂളിൽ നിന്ന് മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാൻ അവസരമുണ്ടാകും. ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങളാകും ഈ പൂളിലുണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ.
ഡിസംബറിൽ നടക്കുന്ന ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിർത്താൻ കഴിയുക.
ക്രിക്ക് ഇൻഫോ പട്ടിക പ്രകാരം ഫ്രാഞ്ചൈസികൾ നിലനിർത്തിയ താരങ്ങൾ, ഓരോ ഫ്രാഞ്ചൈസികൾക്കും ഇനി താരങ്ങളെ ടീമിലെടുക്കാൻ അവശേഷിക്കുന്ന തുക എന്നിവ ചുവടെ,
ചെന്നൈ സൂപ്പർ കിങ്‌സ്: രവീന്ദ്ര ജഡേജ, എം.എസ്. ധോണി, ഋതുരാജ് ഗെയിക്വാദ്, മോയിൻ അലി (അവശേഷിക്കുന്നതു 48 കോടി)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ (48 കോടി)
ഡൽഹി ക്യാപിറ്റൽസ്: ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്‌സർ പട്ടേൽ, ആന്റിച് നോർട്യ (48 കോടി)
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ജസ്പ്രീത് ബുമ്ര (66 കോടി).
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോലി, ഗ്ലെൻ മാക്‌സ്വെൽ (66 കോടി).
സൺറൈസേഴ്‌സ് ഹൈദരാബാദ്: കെയ്ൻ വില്യംസൻ (76 കോടി).
രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ (76 കോടി).
പഞ്ചാബ് കിങ്‌സ് : ഇതുവരെ ആരുമില്ല (90 കോടി)
സ്പോർട്സ് ഡെസ്ക്