ന്യൂഡൽഹി: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പിങ് കൺസൾട്ടന്റുമായ കിരൺ മോറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മുംബൈ ഇന്ത്യൻസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മോറെയ്ക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ടീം അധികൃതർ അറിയിച്ചു.

മോറെയും മുംബൈ ഇന്ത്യൻസ് സ്‌ക്വാഡും ബി.സി.സിഐ നിർദേശിച്ച എല്ലാ പ്രോട്ടോകോളുകളും പാലിച്ചിട്ടുണ്ടെന്ന് ടീം അധികൃതർ വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.