- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിൽ കൂടുതൽ കൊഴിഞ്ഞുപോക്കിന് സാധ്യത; സ്മിത്തും വാർണറും മടങ്ങിയേക്കും എന്ന് റിപ്പോർട്ട്; നായകൻ കൂടിയായ വാർണർ പിന്മാറിയാൽ സൺറൈസേഴ്സിനും സ്മിത്ത് മടങ്ങിയാൽ ഡൽഹി ക്യാപിറ്റൽസിനും കനത്ത തിരിച്ചടിയാവും
ഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ പതിനാലാം സീസൺ കൂടുതൽ പ്രതിസന്ധിയിലാക്കി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. ഓസ്ട്രേലിയൻ സൂപ്പർതാരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും നാട്ടിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ പുതിയ റിപ്പോർട്ട്.
ഐപിഎൽ ആരംഭിച്ച ശേഷം ഇതിനകം മൂന്ന് ഓസ്ട്രേലിയൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് പേസർ ആൻഡ്രൂ ടൈയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ കെയ്ൻ റിച്ചാർഡ്സണും സ്പിന്നർ ആദം സാംപയുമാണ് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. നായകൻ കൂടിയായ വാർണർ പിന്മാറിയാൽ സൺറൈസേഴ്സിനും സ്മിത്ത് മടങ്ങിയാൽ ഡൽഹി ക്യാപിറ്റൽസിനും കനത്ത തിരിച്ചടിയാവും.
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്താനുള്ള സാധ്യത മുൻനിർത്തിയാണ് താരങ്ങൾ മടങ്ങാൻ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലുള്ള താരങ്ങളും പരിശീലകരും കമന്റേറ്റർമാരുമായി ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷനും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
സ്പോർട്സ് ഡെസ്ക്