- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ കൂടുതൽ പ്രതിസന്ധിയിലേക്ക്; അമ്പയർമാരും ഐ.പി.എൽ ഉപേക്ഷിക്കുന്നു; നിതിന്മേനോനും പോൾ റീഫലും മടങ്ങി; നിതിൻ മേനോന്റെ പിന്മാറ്റത്തിന് കാരണം ഭാര്യ കോവിഡ് പൊസറ്റീവായത്
ചെന്നൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യൻ പ്രീമിയർലീഗിനും തിരിച്ചടിയാവുകയാണ്. കളിക്കാർക്ക് പുറമെ അമ്പയർമാരും ടൂർണമെന്റിനോട് വിടപറയാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻനിര അമ്പയർമാരായ നിതിൻ മേനോനും പോൾ റീഫലും ഐ.പി.എല്ലിൽ നിന്ന് മടങ്ങുകയാണ്.
ഭാര്യ കോവിഡ് പൊസറ്റീവായി ചികിത്സ തേടുന്നതാണ് നിതിൻ മേനോന്റെ പിന്മാറ്റത്തിന് കാരണം. ഐ.സി.സി. എലൈറ്റ് പാനലിനെ ഏക ഇന്ത്യക്കാരനാ് നിതിൻ മേനോൻ. നിതിൻ മേനോൻ ഇപ്പോൾ മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് ബി.സി.സി. ഐ വക്താക്കൾ അറിയിച്ചു.
ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതാണ് റീഫലിന്റെ പിന്മാറ്റത്തിന് കാരണം. എന്നാൽ, യാത്രാവിലക്ക് നിലവിൽ വന്നതിനാൽ റീഫലിന് ഇനി നാട്ടിലേയ്ക്ക് മടങ്ങാനാവുമോ എന്ന കാര്യം ഉറപ്പില്ല.
ഭാര്യ കോവിഡ് പോസറ്റീവായതിനെ തുടർന്ന് നേരത്തെ ഐ.പി. എല്ലിൽ നിന്ന് പിന്മാറിയിരുന്നു. കെയ്ൻ റിച്ചാർഡ്സൺ, ആൻഡ്ര്യൂ ടൈ, ആഡം സാംപ എന്നിവരും യാത്രവിലക്കിനെ തുടർന്ന് ബയോ ബബിളിന് പുറത്ത് കടന്ന് നാട്ടിലേയ്ക്ക് മടങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലുള്ള ഇംഗ്ലീഷ് താരങ്ങളാരും ഇതുവരെ നാട്ടിലേയ്ക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഇ.സി.ബി അറിയിച്ചു. ടൂർണമെന്റ് കോവിഡിനെതിരായ പോരാട്ടത്തെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം കാലം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ഇംഗ്ലണ്ടിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും നായകൻ ഓയിൻ മോർഗൻ പറഞ്ഞു.
സ്പോർട്സ് ഡെസ്ക്