മുംബൈ: പാതിവഴിയിൽ ഉപേക്ഷിപ്പെട്ട ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടക്കുമെന്ന് അടുത്തിടെ ബിസിസിഐ അറിയിച്ചിരുന്നു. സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാണ് ഐപിഎൽ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. നേരത്തെ ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഐപിഎൽ നിർത്തിവെക്കാൻ തീരുമാനിച്ചത്. താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പിന്നാലെ ഐപിഎൽ ഇംഗ്ലണ്ടിൽ നടക്കുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും യുഎഇയിലേക്ക് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ ഐപിഎൽ നടത്തുമ്പോൽ കാണികൾക്ക് പ്രവേശനമില്ലായിരുന്നു. എന്നാൽ യുഎഇയിൽ നടക്കുന്ന ടൂർണമെന്റിൽ കാണികെ അനുവദിക്കുമെന്നാണ് പുറ്തതുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്റ്റേഡിയത്തിന്റെ 50 ശതമാനത്തോളം കാണികളെ പ്രവേശിപ്പിക്കാം. എന്നാൽ വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുണ്ടാവൂ. യുഎഇയിലാണെങ്കിൽ വാക്സീൻ നടപടികൾ വേഗത്തിലാണ്. അതുകൊണ്ടുതന്നെ കാണികളെ പ്രവേശിപ്പിക്കാൻ സാധ്യതയേറെയാണ്.

ഐപിഎൽ നടത്തിപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐ ഭാരവാഹികൾ ദുബൈയിൽ എത്തിയിരുന്നു.