- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ പി എല്ലിൽ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ സെപ്റ്റ് :14 നു സന്ദേശം നൽകുന്നു
ഷിക്കാഗോ : ഇന്റർനാഷനൽ പ്രയർ ലൈൻ സെപ്റ്റ് :14 ചൊവാഴ്ച സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ(ഷിക്കാഗോ ) വചന ശുശ്രുഷ നിർവഹിക്കുന്ന
പ്രഗത്ഭ വാക്മിയും ബൈബിൾ പണ്ഡിതനുമായ പാസ്റ്റർ സ്റ്റീഫൻസൺ ഷിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി സീനിയർ പാസ്റ്ററുമാണ്
വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലയ്ൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോർക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.
വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.സെപ്റ്റ് :14 ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന സ്റ്റീഫൻസണിന്റെ പ്രഭാഷണം കേൾകുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207 ,സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602