ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിറുത്തിവച്ച ഐ.പി.എല്ലിന്റെ പതിന്നാലാം സീസൺ ഞായറാഴ്ച പുനരാരംഭക്കുമ്പോൾ പരിമിതമായ തോതിൽ കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഞായറാഴ്ച ദുബായ് ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്രുമുട്ടുന്നത്.2020ലും 2021ൽ ഇടയ്ക്ക് വച്ച് നിറുത്തിയതിന് മുമ്പുള്ള ഐ.പി.എൽ മത്സരങ്ങളിലും കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എത്രപേർക്ക് പ്രവേശനം അനുവദിക്കുമെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും സ്റ്റേഡിയത്തിലെ ഇരപ്പിടങ്ങളുടെ കണക്കനുസരിച്ച് 50 ശതമാനം കാണികളെ പ്രവേശിപ്പക്കുമെന്നാണ് റിപ്പോർട്ട്.

ടിക്കറ്റുകൾ ഇന്ന് മുതൽ ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.ഐ.പി.എൽറ്റി20.കോം എന്നവെബ്‌സൈറ്രിലോ പ്ലാറ്രിനം .ലിസ്റ്റ്.നെറ്ര് എന്ന വെബ്സെറ്റിലോ നിന്ന് ലഭിക്കും.