- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാനെതിരെ ഡൽഹിക്ക് മോശം തുടക്കം; മുൻ നിരയെ തകർത്ത് രാജസ്ഥാൻ ബൗളർമാർ; 90 റൺസിനിടെ നാലുവിക്കറ്റ് നഷ്ടം; ഇരു ടീമികളുമിറങ്ങിയത് മാറ്റങ്ങളോടെ
അബുദാബി: ഐപിഎല്ലിലെ ശനിയാഴ്‌ച്ചത്തെ ആദ്യത്തെ മത്സരത്തിൽ രാജസ്ഥാനെതിരെ ഡൽഹിക്ക് മോശം തുടക്കം.90 റൺസിനിടെ ഓപ്പണർമാർ ഉൾപ്പടെ നാലുവിക്കറ്റ് നഷ്ടമായി.ഒടുവിൽ വിവരം കിട്ടുമ്പോൾ ഡൽഹി പതിനഞ്ച് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ്.ഹെറ്റ്‌മെയർ 15 റൺസോടെയും ലളിത് യാദവ് രണ്ട് റൺസോടെയുമാണ് ക്രീസിൽ.പ്രിഥ്വിഷ (10), ധവാൻ (8), അയ്യർ (43), ഋഷഭ് പന്ത് (22) എന്നിവരാണ് പുറത്തായത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ് റിഷഭ് പന്ത് നയിക്കുന്ന ഡൽഹി. ജയിച്ചാൽ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്ന് ഡൽഹിക്ക് ഒന്നാമതെത്താം. രാജസ്ഥാൻ അഞ്ചാമതാണ്. ഇന്ന് വിജയിച്ചാൽ രാജസ്ഥാന ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്.
രണ്ട് മാറ്റവുമായിട്ടാണ് രാജസ്ഥാൻ ഇറങ്ങുന്നത്. ഓപ്പൺ എവിൻ ലൂയിസ്, ഓൾറൗണ്ടർ ക്രിസ് മോറിസ് എന്നിവർ പുറത്തായി. ഡേവിഡ് മില്ലർ, തബ്രൈസ് ഷംസി എന്നിവരാണ് പകരമെത്തിയത്. ഡൽഹി ഒരു മാറ്റം വരുത്തി. മാർകസ് സ്റ്റോയിനിസിന് പകരം ലളിത് യാദവ് ടീമിലെത്തി.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മില്ലർ, മഹിപാൽ ലോംറോർ, റിയാൻ പരാഗ്, രാഹുൽ തെവാട്ടിയ, തബ്രൈസ് ഷംസി, ചേതൻ സക്കറിയ, കാർത്തിക് ത്യാഗി, മുസ്തഫിസുർ റഹ്മാൻ.
ഡൽഹി കാപിറ്റൽസ്: പൃഥ്വി ഷോ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ലളിത് യാദവ്, ഷിംറോൺ ഹെറ്റ്മയേർ, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാദ, ആവേഷ് ഖാൻ, ആന്റിച്ച് നോർജെ.
സ്പോർട്സ് ഡെസ്ക്