- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ ആദ്യ മത്സരത്തിൽ കൊൽക്കത്തക്ക് നൈറ്റ് റൈഡേഴ്സിന് ടോസ്; ചെന്നൈയിൽ ബ്രാവോയ്ക്ക് പകരം സാം കറൻ ഇറങ്ങും; ജയത്തോടെ വീണ്ടും ഒന്നാമതെത്താൻ ചെന്നൈ
അബുദാബി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് കൊൽക്കത്ത ഇറങ്ങുന്നത്. ചെന്നൈ ഒരുമാറ്റം വരുത്തി. ഡ്വെയ്ൻ ബ്രാവോയ്ക്ക് പകരം സാം കറൻ ടീമിലെത്തി.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളിൽ 14 പോയിന്റാണ് അവർക്കുള്ളത്. ഇന്ന് ജയിക്കാനായാൽ ഒന്നാം സ്ഥാനത്തേക്ക് കയറാം. കൊൽക്കത്ത നാലാമതാണ് ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ എട്ട് പോയിന്റുണ്ട് മോർഗനും സംഘത്തിനും. ജയിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്തള്ളി മൂന്നാമതെത്താം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ, രാഹുൽ ത്രിപാഠി, ഓയിൻ മോർഗൻ, നിതീഷ് റാണ, ദിനേഷ് കാർത്തിക്, ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, വരുൺ ച്ക്രവർത്തി, പ്രസിദ്ധ് കൃഷ്ണ.
ചെന്നൈ സൂപ്പർ കിങ്സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീൻ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, എം എസ് ധോണി, രവീന്ദ്ര ജഡേജ, സാം കറൻ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ജോഷ് ഹേസൽവുഡ്.
സ്പോർട്സ് ഡെസ്ക്