- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ ക്വാളിഫൈയർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ആദ്യമത്സരത്തിൽ ചെന്നൈ ഡൽഹിയെ നേരിടും; തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട് ഡൽഹി; പ്രതാപം വീണ്ടെടുക്കാൻ ചെന്നൈയും
ഷാർജ: ആകാംഷയ്‌ക്കൊടുവിൽ ഐപിഎൽ ഈ സീസണിലെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. ഒരുപക്ഷെ സമീപകാലത്ത് ഐപിഎലിന്റെ ഏറ്റവും മികച്ച ലീഗ് മത്സരങ്ങളായിരുന്നു ഇ സീസണിലേത്. കോവിഡ് മഹാമാരി കാരണം രണ്ട് പാദങ്ങളായാണ് നടന്നതെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് രണ്ടാം പാദവും പുരോഗമിക്കുന്നത്.
നാലാംസ്ഥാനത്ത് ആര് എന്നതിനൊപ്പം സ്ഥാനനിർണ്ണയം പോലും അവസാനമത്സരം വരെ നീണ്ട സീസണുകൾ ഐപിഎല്ലിന് അടുത്തൊന്നും ഉണ്ടായിട്ടില്ല.ചില മത്സരങ്ങൾ ആരാധകരെ സംശയത്തിലേക്ക് നയിക്കുന്നുണ്ടെങ്കിലും ആകെത്തുകയിൽ മികച്ച സീസൺ തന്നെയായിരുന്നു ഇത്തവണത്തേത്.
ക്വാളിഫയറിൽ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ചെന്നൈ സൂപ്പർ കിങ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. എലിമിനേറ്ററിൽ ബാംഗ്ലൂർ കൊൽക്കത്തയേയും. ഞായറാഴ്ചയാണ് ചെന്നൈ-ഡൽഹി ക്വാളിഫയർ. ഇതിൽ ജയിക്കുന്ന ടീം ഫൈനലിലേക്ക് നേരിട്ട് എത്തും. തോൽക്കുന്ന ടീം എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ഫൈനലിലേക്കും എത്തും.
തിങ്കാഴ്‌ച്ചയാണ് ബാംഗ്ലൂർ-കൊൽക്കത്ത എലിമിനേറ്റർ. ഒക്ടോബർ 13നാണ് ക്വാളിഫയർ 2. ഒക്ടോബർ 15നാണ് ഐപിഎൽ പതിനാലാം സീസണിലെ കലാശപ്പോര്. ഇന്ത്യയിൽ നടന്ന സീസണിലെ ആദ്യ പാതത്തിൽ മികവ് കാണിച്ച ടീമുകളാണ് ഡൽഹിയും ചെന്നൈയും ബാംഗ്ലൂരും.
യുഎഇയിൽ എത്തിയതോടെ കൊൽക്കത്തയുടെ രൂപം മാറുകയായിരുന്നു. കൊൽക്കത്ത യുഎഇയിൽ കളിച്ച 7 കളിയിൽ അഞ്ചിലും അവർ ജയം പിടിച്ചു. തുടരെ മൂന്ന് തോൽവിയുമായാണ് ചെന്നൈ പ്ലേഓഫിലേക്ക് കയറുന്നത്.
ഐപിഎൽ തീർന്ന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ട്വന്റി 20 ലോകകപ്പിന് അരങ്ങുണരും
സ്പോർട്സ് ഡെസ്ക്