- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊൽക്കത്ത ഇന്ന് മുംബൈക്കെതിരെ; ഇരു ടീമിലും സൂപ്പർ താരങ്ങൾ തിരിച്ചെത്തിയേക്കും; ആദ്യം ജയം തേടി മുംബൈയും വിജയം തുടരാൻ കൊൽക്കത്തയും

പൂണെ: ഐപിഎല്ലിൽ ഇന്ന് മുൻ ചാംപ്യന്മാരുടെ പോരാട്ടം. പൂണെ മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ ഇന്ത്യൻസിന് തോറ്റ് തുടങ്ങിയാണ് ശീലം. പക്ഷേ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല. ഡൽഹി കാപിറ്റൽസിനോടും രാജസ്ഥാൻ റോയൽസിനോടും തോറ്റ മുംബൈയ്ക്ക് പരിഹരിക്കാൻ പ്രശ്നങ്ങളേറെ. ഇഷാൻ കിഷനെയും തിലക് വർമ്മയെയും മാറ്റിനിർത്തിയാൽ ബാറ്റിങ് നിര ശോകമാണ്.
നായകൻ രോഹിത് ശർമ ഫോമിലേക്കെത്തിയിട്ടില്ല. പരിക്കേറ്റ സൂര്യകുമാർ യാദവിന്റെ അഭാവം നികത്താനാവുന്നില്ല. ഇന്ന് ടീമിലെത്തുമെന്ന് വാർത്തകൾ പുറത്തുവരുന്നത്. അങ്ങനെ വന്നാൽ അന്മോൽപ്രീത് സിങ് പുറത്താവും കീറൺ പൊള്ളാർഡിൽ നിന്ന് ടീം ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ് നിരയിലാണ് ആശങ്കയേറെ. ജസ്പ്രീത് ബുംറ ഒഴികെയുള്ളവരെല്ലാം കൈവിട്ടാണ് പന്തെറിയുന്നത്. രാജസ്ഥാനെതിരെ ബേസിൽ തമ്പിയും മുരുഗൻ അശ്വിനും മൂന്നോവറിൽ വിട്ടുകൊടുത്തത് 73 റൺസ്. മലയാളി താരത്തെ ഇന്ന് കളിപ്പിക്കുമോ എന്നുള്ള കാര്യത്തിൽ ഉറപ്പില്ല. ജയ്ദേവ് ഉനദ്കടിന് അവസരം നൽകിയേക്കും.
മൂന്നിൽ രണ്ടും ജയിച്ചെങ്കിലും കൊൽക്കത്തയ്ക്കും ആശ്വസിക്കാനായിട്ടില്ല. അജിൻക്യ രഹാനെയും വെങ്കടേഷ് അയ്യരും തുടക്കത്തിലേ മടങ്ങുന്നത് മധ്യനിരയുടെ ഭാരംകൂട്ടുന്നു. നായകൻ ശ്രേയസ് അയ്യരും നിതീഷ് റാണയും സാം ബില്ലിങ്സും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല. അന്ദ്രേ റസലിന്റെ കൂറ്റൻഷോട്ടുകളാണ് ആശ്വാസം. ബില്ലിങ്സിനെ ഇന്ന് പുറത്തിരുത്തിയേക്കും. പകരം ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തിരിച്ചെത്തും. ഷെൽഡൻ ജാക്സൺ വിക്കറ്റ് കീപ്പറാവും.
രോഹിത്തിനെ അപേക്ഷിച്ച് ബൗളർമാരുടെ പ്രകടനം ശ്രേയസിന് തലവേദനയല്ല. ഉമേഷ് യാദവിന്റെ വേഗവും ടിം സൗത്തിയും പരിചയസന്പത്തും കരുത്താവും. വരുൺ ചക്രവർത്തിയും സുനിൽ നരൈനും ഏത് ടീമിനും വെല്ലുവിളി. നേർക്കുനേർ കണക്കിൽ മുംബൈ ബഹുദൂരം മുന്നിൽ. 29 കളിയിൽ 22ലും ജയം മുംബൈയ്ക്ക്. കൊൽക്കത്ത ജയിച്ചത് ഏഴ് കളിയിൽ മാത്രം.


