- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി ജീവന്മരണ പോരാട്ടങ്ങൾ; ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് അങ്കത്തട്ടിൽ; അവസാന നാലിലെത്താൻ ഇനി ഇരുടീമുകൾക്കും ശേഷിക്കുന്ന കളികളെല്ലാം ജയിക്കണം

പുനെ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫിലെത്താൻ പൊരുതുന്ന ഡൽഹിക്കും ഹൈദരാബാദിനും ഇനിയെല്ലാം ജീവന്മരണ പോരാട്ടങ്ങളാണ്. ഒൻപത് കളിയിൽ അഞ്ച് ജയമുള്ള ഹൈദരാബാദിന് പത്തും നാല് ജയമുള്ള ഡൽഹിക്ക് എട്ടും പോയിന്റാണ് ഇതുവരെയുള്ള സമ്പാദ്യം.
തുടർതോൽവി നേരിട്ട ഹൈദരാബാദിനും ഒന്നിടവിട്ട കളികളിൽ തോൽക്കുന്ന ഡൽഹിക്കും ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ അവസാന നാലിലെത്താൻ കഴിയൂ. പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. ഇവരിലൊരാൾ നേരത്തേ മടങ്ങിയാൽ റൺനിരക്ക് കുറയുന്നു. നായകൻ റിഷഭ് പന്തിന് പിന്നാലെയെത്തുന്നവർ റൺസടിക്കുമോയെന്ന് ഉറപ്പിക്കാനാവില്ല. അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിന്നും നിർണായകം.
ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ഉംറാൻ മാലിക്ക്, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയിലേക്കാണ് ഹൈദരാബാദ് വീണ്ടും ഉറ്റുനോക്കുന്നത്. പരിക്കേറ്റ വാഷിങ്ടൺ സുന്ദർ കളിക്കുമോയെന്ന് ഉറപ്പില്ല. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും മറികടക്കണം. എയ്ഡൻ മാർക്രാമും നിക്കോളാസ് പുരാനും കൂറ്റൻ ഷോട്ടുകൾ കളിച്ചാലേ സൺറൈസേഴ്‌സിന് വിജയവഴിൽ എത്താനാവൂ.


