- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിൽ ഇന്ന് ജീവന്മരണപോരാട്ടം; തുല്യശക്തികളുടെ പോരാട്ടത്തിൽ പഞ്ചാബും ഡൽഹിയും നേർക്കുനേർ; ഇന്ന് പരാജയപ്പെടുന്നവരുടെ സാധ്യതകൾ അവസാനിക്കും; പഞ്ചാബിനും ഡൽഹിക്കും ജയിക്കാതെ വഴിയില്ല

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.പ്ലേ ഓഫ് സ്വപ്നം കാണുന്ന ഡൽഹിക്കും പഞ്ചാബിനും മുന്നിൽ ജയമെന്ന ഒറ്റവഴിയേയുള്ളൂ. ഒരിക്കൽക്കൂടി തലകുനിക്കേണ്ടിവന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നുറപ്പ്. ആറ് വീതം ജയവും തോൽവിയുമുള്ള ഡൽഹിക്കും പഞ്ചാബിനും പന്ത്രണ്ട് പോയിന്റാണുള്ളത്.
ഇടംകൈയൻ ഓപ്പണർമാരിലാണ് ഇരു ടീമിന്റെയും പ്രതീക്ഷ. 427 റൺസുമായി ഡേവിഡ് വാർണർ ഡൽഹിയുടെയും 402 റൺസുമായി ശിഖർ ധവാൻ പഞ്ചാബിന്റെയും ടോപ് സ്‌കോറർമാർ. ഇവർ എത്രസമയം ക്രീസിലുണ്ടാവും എന്നതിനെ ആശ്രയിച്ചാവും സ്‌കോർബോർഡിന്റെ വേഗവും താളവും നിശ്ചയിക്കപ്പെടുക.
ജോണി ബെയ്‌ർസ്റ്റോയുടേയും ലയാം ലിവിങ്സ്റ്റണിന്റെയും ബാറ്റിങ് മികവും പഞ്ചാബിന് നിർണായകം. മിച്ചൽ മാർഷ്, ക്യാപ്റ്റൻ റിഷഭ് പന്ത് എന്നിവരുടെ ബാറ്റിലേക്കാണ് ഡൽഹി നോക്കുന്നത്. 21 വിക്കറ്റുമായി കാഗിസോ റബാഡ പഞ്ചാബിന്റെയും 16 വിക്കറ്റുമായി കുൽദീപ് യാദവ് ഡൽഹിയുടെയും ബൗളിംഗിന് നേതൃത്വം നൽകും.
ആദ്യം ഏറ്റുമുട്ടിയപ്പോൾ ഡൽഹി ഒൻപത് വിക്കറ്റിന് പഞ്ചാബിനെ തകർത്തിരുന്നു. പഞ്ചാബിന്റെ 115 റൺസ് ഡൽഹി 57 പന്ത് ശേഷിക്കേയാണ് മറികടന്നത്. ഈ കനത്ത തോൽവിക്ക് പകരംവീട്ടാൻ കൂടിയാവും ഡൽഹിയിറങ്ങുക. ഇരു ടീമും ആകെ ഏറ്റുമുട്ടിയത് 29 കളിയിൽ പഞ്ചാബ് 15ലും ഡൽഹി 14ലും ജയിച്ചു.


