കാനോനിക അംഗീകാരം ലഭിച്ച, വേൾഡ് പീസ് മിഷന്റെനേതൃത്വത്തിലുള്ള ഇന്റർ നാഷണൽ പ്രയർലൈനിൽ (IPL), യു.കെയിലെസീറോമലബാർ രൂപതയുടെ പ്രഥമമെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ 2017ജനുവരി മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 9 മണിക്ക് (യുകെ സമയം) പുതുവർഷ സന്ദേശം നൽകുന്നു. വേൾഡ് പീസ് മിഷൻ ചെയർമാനും ഫാമിലികൗൺസിലറും, ധ്യാനഗുരുവുമായ സണ്ണി സ്റ്റീഫൻ പ്രതിവാരചിന്തകളും പങ്കുവയ്ക്കുന്നു.

വേൾഡ് പീസ് മിഷന്റെ ടെലിഫോൺ പ്രാർത്ഥനകൂട്ടായ്മയായ ഇന്റർ നാഷണൽ പ്രയർ ലൈനിലിലൂടെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക്വിവിധ രാജ്യങ്ങളിൽനിന്ന് തിരുവചനസന്ദേശത്തിനും, അത്ഭുത രോഗശാന്തിശുശ്രൂഷയ്ക്കും ലോകസമാധാന പ്രാർത്ഥനയ്ക്കുംയുവജനങ്ങൾക്ക് ആത്മീയ ഉണർവ്വു നൽകുന്ന അനുഭവങ്ങൾക്കും
കൃതജ്ഞതാപ്രാർത്ഥനകൾക്കുമായാണ് ഒത്തുചേരുന്നത്.

ആത്മീയ ശുശ്രൂഷകളിലൂടെയും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും 22വർഷങ്ങൾ പിന്നിടുന്ന വേൾഡ് പീസ് മിഷന്റെ മുഖ്യരക്ഷാധികാരി അഭിവന്ദ്യമാർ ജോർജ്ജ് പള്ളിപറമ്പിലാണ്. ഫാ. ബോബി ജോസ് കട്ടിക്കാട് സ്പിരിച്ച്യുൽഡയരക്ടറാണ്. ഇന്റർ ഫെയ്ത്ത് മിഷൻ, ഫാമിലി മിഷൻ, മെഡിക്കൽ മിഷൻ,കംപാഷനെറ്റ് കെയർ, ഗ്രീൻ വേൾഡ് കമ്മ്യുണിറ്റി, എഡ്യുക്കേഷണൽ മിഷൻ,ചാരിറ്റി മിഷൻ, സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷണൽ പ്രയർ ലൈൻ, വിമൻസ്‌കെയർ ആൻഡ് സെക്യുരിറ്റി, പീസ് കമ്മ്യുണിറ്റീ, പീസ് ഗാർഡൻ ആൻഡ് പീസ്വില്ലേജ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വേൾഡ് പീസ് മിഷന്റെ
പ്രവർത്തനങ്ങൾ നാൽപ്പതു രാജ്യങ്ങളിൽ സജീവമാണ്.

വേൾഡ് പീസ് മിഷൻ യു കെ ചാപ്റ്റരാണ് IPL ശുശ്രൂഷകൾ കോർഡിനെറ്റ്ചെയ്യുന്നത്. ഈപ്രാർത്ഥന ചങ്ങലയിൽ പങ്കുകൊള്ളുവാൻ യുകെ ചാപ്റ്റർപ്രസിഡന്റ് ഷിബു തളിയപ്പറമ്പിലും ജനറൽസെക്രട്ടറി സൈമൺ ജേക്കബും IPLഡയറക്ടർ ബിന്ദു ജോസും വിശ്വാസികളെ ക്ഷണിക്കുന്നു.

യുകെയിൽ നിന്ന് പ്രയർ ലൈനിലേക്ക് വിളിക്കേണ്ട നമ്പർ 03309981254,

അക്‌സസ്സ് കോഡ്: 956609#.

മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ വിളിക്കേണ്ട നമ്പർ.

ആസ്‌ട്രേലിയ - +61280770506

ഓസ്ട്രിയ: +43126505 23

ബൽജിയം: +32329410 06

കൊളമ്പിയ: +57673342 12

ഡന്മാർക്ക്: +45787309 22

ഫ്രാൻസ്: +33178900672

ജർമ്മനി: +49209882944 31

ഇന്ത്യ: +91 7400 130 505

അയർലാൻഡ്: +353906464163

ഇറ്റലി: +39 051092 0292

മലേഷ്യ: +60 11 11 46 0081

ന്യുസിലാണ്ട്: +64692875 32

സൗത്ത്ആഫ്രിക്ക: +27 87825 0143

സ്വിറ്റ്‌സർലൻഡ്: +41 44595 9070

യു.എസ്.എ: +1515739 1285

[ആക്‌സസ്സ് കോഡ്: 956609#]