മാർത്തോമാ സിറിയൻ ചർച്ച അത്മായ ട്രസ്റ്റി &ട്രഷററും , കൊട്ടാരക്കരക്രിസ്‌തോസ് മാർത്തോമാ മെമ്പറുമായ പി.പി.അച്ചൻ കുഞ്ഞു ജനുവരി 30ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണംനൽകുന്നു.വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്നഇന്റർ നാഷണൽ പ്രയർ ലയ്ൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9മണിക്ക് (ന്യൂയോർക്ക് ടൈം) സജീവമാകുമ്പോൾ വിവിധ മതങ്ങളിൽ,വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചനപണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതൽ പേരെആകർഷിക്കുന്നു.ജനുവരി 30 ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശംനൽകുന്നത് . മാർത്തോമാ സിറിയൻ ചർച്ച അത്മായ ട്രസ്റ്റി പി.പി.അച്ചൻ
കുഞ്ഞിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും
1-641-715-0665 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ്ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായിപ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾഅറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന
ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ
അഭ്യർത്ഥിച്ചു. ucmprayerline@gmail.com, സി.വി. സാമുവേൽ
(ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207.