- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ ലേലത്തിൽ സഞ്ജു സാംസണ് പൊന്നും വില!
ബാംഗ്ലൂർ: സഞ്ജു സാംസൺ വീണ്ടും രാജസ്ഥാൻ റോയൽസ് ടീമിൽ. ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച താരത്തെ എട്ട് കോടി രൂപ നൽകിയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 4.3 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ഡൽഹി ഡെയർ ഡെവിൾസ് വാങ്ങിയത്. രാജസ്ഥാനെ ഐപിഎല്ലിൽ നിന്നും മാറ്റി നിർത്തിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ, വീണ്ടും രാജസ്ഥാൻ റോയൽസ് ടീമായതോടെ സഞ്ജുവിനെ തന്നെ സ്വന്തമാക്കാൻ രാജസ്ഥാൻ അരയും തലയും മുറുക്കി രംഗത്തെത്തി. നേരത്തെ കരുൺ നായരെ 5.6 കോടി രൂപ നൽകി കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനും താരലേലത്തിൽ മോഹവില ലഭിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസിലൂടെയാണ് സഞ്ജു ഐപിഎല്ലിൽ അരങ്ങേറിയത്. 10 ലക്ഷം രൂപയായിരുന്നു ആദ്യ ലേലത്തിൽ സഞ്ജുവിന്റെ അടിസ്ഥാനവില.
ബാംഗ്ലൂർ: സഞ്ജു സാംസൺ വീണ്ടും രാജസ്ഥാൻ റോയൽസ് ടീമിൽ. ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച താരത്തെ എട്ട് കോടി രൂപ നൽകിയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 4.3 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ഡൽഹി ഡെയർ ഡെവിൾസ് വാങ്ങിയത്. രാജസ്ഥാനെ ഐപിഎല്ലിൽ നിന്നും മാറ്റി നിർത്തിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ, വീണ്ടും രാജസ്ഥാൻ റോയൽസ് ടീമായതോടെ സഞ്ജുവിനെ തന്നെ സ്വന്തമാക്കാൻ രാജസ്ഥാൻ അരയും തലയും മുറുക്കി രംഗത്തെത്തി.
നേരത്തെ കരുൺ നായരെ 5.6 കോടി രൂപ നൽകി കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനും താരലേലത്തിൽ മോഹവില ലഭിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസിലൂടെയാണ് സഞ്ജു ഐപിഎല്ലിൽ അരങ്ങേറിയത്. 10 ലക്ഷം രൂപയായിരുന്നു ആദ്യ ലേലത്തിൽ സഞ്ജുവിന്റെ അടിസ്ഥാനവില.
Next Story