- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർക്വീ താരങ്ങളിൽ താരമായി ശ്രേയസ്സ് അയ്യർ; ഡൽഹിയുടെ ക്യാപ്റ്റനെ കൊൽക്കത്ത വിളിച്ചെടുത്തത് 12.25 കോടിക്ക്; 9.25 കോടിക്ക് റബാഡെയും 8.25 കോടിക്ക് ധവാനും ഇനി പഞ്ചാബ് ജേഴ്സിയിൽ; ഐപിഎൽ; മാർക്വീ താരങ്ങളുടെ ലേലം പൂർത്തിയായി; ആരും വിളിക്കാതെ സുരേഷ് റെയ്നും സ്റ്റീവ് സ്മിത്തും
ബെംഗളുരു: ഐപിഎൽ പുതിയ സീസൺ മുന്നോടിയായുള്ള മെഗാലേലം ബംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ തുടങ്ങി.മാർക്വീ താരങ്ങളുടെ ലേലം പൂർത്തിയായപ്പോൾ ഏവരെയും ഞെട്ടിച്ച് 12.25 കോടിക്ക് മൂൻ ഡൽഹി താരം ശ്രേയസ്സ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേർസ് റാഞ്ചി.2 കോടി അടിസ്ഥാന വിലയിട്ട അയ്യരെ 10 കോടിയോളം അധികം എറിഞ്ഞാണ് കൊൽക്കത്ത തങ്ങൾക്കൊപ്പം ചേർത്തത്. ഇതോടെ മാർക്വീ താരങ്ങളിൽ ഏറ്റവും കൂടിയ തുക നേടിയ താരവും അയ്യരായി.
ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.9.25 കോടിക്ക് കാഗിസോ റബാദയെയും പഞ്ചാബ് കിങ്സ് സ്വന്തമാക്കി.പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയപ്പോൾ 6.25 കോടിക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപ്പിറ്റൽസും ക്വിന്റൺ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സും സ്വന്തമാക്കി. ഫാഫ് ഡുപ്ലെസി 7 കോടിക്ക് ആർസിബിയിലെത്തി.
ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (5 കോടി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാൻ റോയൽസ് ബോളിങ് വിഭാഗം ശക്തമാക്കുന്നതിന്റെ സൂചനയാണു നൽകുന്നത്.ബാറ്റ്‌സ്മാന്മാരുടെ ലേലം ആരംഭിച്ചപ്പോൾ മലയാളി താരവും മുൻ ബാംഗ്ലൂർ ടീമംഗവുമായ ദേവദത്ത് പടിക്കലിനെ രാജസ്ഥാൻ റാഞ്ചി.7.75 കോടിക്കാണ് ദേവദത്തിന് രാജസ്ഥാൻ ടീമിലെത്തിച്ചത്.ഇതോടെ രാജസ്ഥാനിലെ മലയാളി സാന്നിദ്ധ്യം രണ്ടായി.
ഡൽഹി താരം ഷിമ്രോൺ ഹെറ്റ്‌മെയറിനെ 8.5 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കി.റോബിൻ ഉത്തപ്പ 2 കോടിക്ക് ചെന്നൈയിലും മനീഷ് പാണ്ഡെയെ 4.6 കോടിക്ക് ലക്‌നൗവും വിളിച്ചെടുത്തു.അതേസമയം സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത് എന്നിവരെ ആരും വിളിച്ചെടുത്തില്ല. ഇരുവരെയും നാളെ വീണ്ടും ലേലത്തിൽ പരിഗണിച്ചേക്കും
അവശേഷിക്കുന്ന താരങ്ങളുടെ ലേലം ബാറ്റർ, ഓൾറൗണ്ടർ, വിക്കറ്റ് കീപ്പർബാറ്റർ, പേസ് ബോളർ, സ്പിൻ ബോളർ എന്നീ വിഭാഗങ്ങളിലായി ഇനി നടക്കും. ഇതിൽത്തന്നെ രാജ്യാന്തര താരങ്ങൾ, ആഭ്യന്തര താരങ്ങൾ എന്നിവരുടെ സെറ്റ് മാറിമാറി വരും.
ആകെ 62 ഗ്രൂപ്പുകളായാണ് കളിക്കാരെ തരം തിരിച്ചിരിക്കുന്നത്. ഇന്ന് 161 താരങ്ങളുടെ ലേലമാണ് നടക്കുക. നാളെ ടീമുകൾ താൽപര്യം പ്രകടിപ്പിക്കുന്ന കളിക്കാരുടെ ലേലം. ലേലത്തിൽ 'അൺസോൾഡ്' (വിറ്റുപോകാത്ത) കളിക്കാരെ പിന്നീടു പകരക്കാരായി ടീമിലെടുക്കാം.
സ്പോർട്സ് ഡെസ്ക്