ചെന്നൈ: ഐപിഎല്ലിൽ ഞായറാഴ്‌ച്ചത്തെ ഒന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് തകർച്ചയ്ക്ക് ശേഷം കരകയറുന്നു.ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണ് ടീം. 43 റൺസുമായി ഗ്ലെന്മാക്‌സവെല്ലും 15 റൺസുമായി ദേവദത്ത് പടിക്കലുമാണ് ക്രീസിൽ.മാക്‌സ് വെല്ലിന്റെ തകർപ്പൻ ഷോട്ടുകളാണ് ബാം്ഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.ബാംഗ്ലൂരിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് വരുൺ ചക്രവർത്തി ടീമിന് തുടക്കത്തിലെ പ്രഹരമേൽപ്പിച്ചു.ഓപ്പണറും ക്യാപ്റ്റനുമായ വിരാട് കോഹ്ലി, രജത് പഠിദാർ എന്നിവരുടെ വിക്കറ്റുകൾ തുടരെ വീണതോടെ ബാംഗ്ലൂർ തുടക്കത്തിലെ പ്രതിരോധത്തിലായി.കോഹ്ലി 5 റൺസിനും രജത് 1 റൺസുമെടുത്ത് പുറത്തായി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ മാക്‌സവെൽ ആദ്യ പന്ത് തൊട്ടെ അക്രമിച്ച് കളിക്കുകയായിരുന്നു.

മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കൊൽക്കത്ത ടീം കളത്തിലിറങ്ങുന്നത്. ബാംഗ്ലൂർ ഇന്ന് മൂന്ന് വിദേശ താരങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ഡാൻ ക്രിസ്റ്റിയന് പകരം രജത് പട്ടിദാർ ടീമിൽ ഇടംനേടി.