- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാതുവയ്പിനേക്കാൾ വലിയ തട്ടിപ്പു നടന്നത് അന്വേഷണത്തിലോ? ഐപിഎൽ കേസിൽ രാജീവ് ശുക്ലയ്ക്കെതിരെ 150 കോടിയുടെ ക്രമക്കേട് ആരോപണം; ഐപിഎൽ ചെയർമാൻ കോടികൾ തട്ടിയത് അന്വേഷണത്തിൽ ക്രമക്കേട് നടത്തി
ന്യൂഡൽഹി: ഐപിഎലിൽ വാതുവയ്പിനേക്കാൾ വലിയ തട്ടിപ്പു നടന്നത് അന്വേഷണത്തിലെന്നു റിപ്പോർട്ടുകൾ. ഐപിഎൽ വാതുവയ്പു കേസിൽ ചെയർമാൻ രാജീവ് ശുക്ലയ്‌ക്കെതിരെയാണു 150 കോടിയുടെ ക്രമക്കേടു നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. ഐപിഎൽ ചെയർമാൻ കോടികൾ തട്ടിയത് അന്വേഷണത്തിൽ ക്രമക്കേട് നടത്തിയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാതുവെയ്പ്പിന
ന്യൂഡൽഹി: ഐപിഎലിൽ വാതുവയ്പിനേക്കാൾ വലിയ തട്ടിപ്പു നടന്നത് അന്വേഷണത്തിലെന്നു റിപ്പോർട്ടുകൾ. ഐപിഎൽ വാതുവയ്പു കേസിൽ ചെയർമാൻ രാജീവ് ശുക്ലയ്‌ക്കെതിരെയാണു 150 കോടിയുടെ ക്രമക്കേടു നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്.
ഐപിഎൽ ചെയർമാൻ കോടികൾ തട്ടിയത് അന്വേഷണത്തിൽ ക്രമക്കേട് നടത്തിയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാതുവെയ്‌പ്പിന്റെയും ക്രമക്കേടുകളുടെയും പേരിൽ ലളിത് മോദിയെ മാറ്റിയതിന് ശേഷം ചെയർമാൻ സ്ഥാനത്തെത്തിയ വ്യക്തിയാണു രാജീവ് ശുക്ല. അന്വേഷണ ഉദ്യോഗസ്ഥനുമായി ചേർന്ന് അന്വേഷണം അട്ടിമറിക്കുകയും വൻ തുക അദ്ദേഹത്തിന്റെ ഭാര്യയുടെ കമ്പനിയിലേക്ക് കടത്തുകയും ചെയ്തതായുള്ള റിപ്പോർട്ടുകളാണ് ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ സഹോദരിയാണു രാജീവ് ശുക്ലയുടെ ഭാര്യ അനുരാധ ശുക്ല. ഇവരുടെ കമ്പനിയായ ബിഎജി ഫിലിംസിലേക്കാണ് വ്യാജ കമ്പനികളിൽനിന്ന് കോടികൾ എത്തിയത്. മുൻ പൊലീസ് കമ്മീഷണർ നീരജ് കുമാറിനെ സ്വാധീനിച്ചാണ് അന്വേഷണം അട്ടിമറിക്കുകയും 150 ഓളം കോടി രൂപ സ്വന്തം കമ്പനിയിലേക്ക് കടത്തുകയും ചെയ്തത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകളിൽ മാത്രം നിലനിൽക്കുന്ന വ്യാജ കമ്പനികൾ വഴിയാണ് ഹവാല ഇടപാടുകൾ നടന്നതെന്നാണു വിവരം.
രാജീവ് ശുക്ലയും മുൻ പൊലീസ് കമ്മീഷണർ നീരജ് കുമാറിന്റേയും ഐപിഎൽ ഹവാല പണമിടാപാടിന്റെ പങ്ക് തെളിയിക്കുന്ന രേഖകളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒത്തുകളിയിലൂടെ ഒഴുകിയെത്തിയ പണം ഐപിഎൽ ചെയർമാനും ഐപിഎൽ വിജിലൻസ് കമ്മീഷണറും കൂടിയാണ് കൈക്കലാക്കിയത്. ഒത്തുകളി വിവാദം അന്വേഷിക്കാനാണ് ഐപിഎൽ വിജിലൻസ് കമ്മീഷണറായി നീരജ് കുമാർ ചുമതലയേൽക്കുന്നത്. അന്വേഷണ റിപ്പോർട്ടിലെങ്ങും തന്നെ വാതുവെപ്പിൽ കൂടി ഇന്ത്യയിലെത്തിയ പണം എവിടെയാണെന്ന് നീരജ് കുമാർ വ്യക്തമാക്കുന്നില്ല. അതിനിടെ, കുറ്റക്കാരെന്ന് മുദ്രകുത്തിയ കേരള താരം ശ്രീശാന്ത് ഉൾപ്പെടെയുള്ളവരെ കോടതി പിന്നീട് വെറുതേവിടുകയും ചെയ്തിരുന്നു.
വിവരങ്ങൾ പുറത്തറിയാതിരിക്കാൻ മേലുദ്യോഗസ്ഥൻ തങ്ങളിൽ സമ്മർദം ചെലുത്തിയിരുന്നതായി നീരജ് കുമാറിനു കീഴിൽ ജോലി ചെയ്ത പൊലീസുകാർ പറയുന്നു. നീരജ് കുമാറിന്റെ മകൾ അങ്കിത കുമാർ ബിഎജി ഫിലിംസിന്റെ ഡയറക്ടർമാരിൽ ഒരാളാണ്. ഇതിനു ചുക്കാൻ പിടിച്ചതു രാജീവ് ശുക്ലയും. ബിഎജി ഫിലിംസിന്റെ പ്രധാന ഓഹരി ഉടമകളിൽ ഒരാളാണ് അങ്കിത കുമാർ. സർവീസിൽ നിന്നും വിരമിച്ച നീരജ് കുമാർ ഇപ്പോൾ വിജിലൻസ് കമ്മിറ്റിയുടെയും ആന്റി കറപ്ഷൻ വിഭാഗത്തിന്റെ തലവനാണ്.
വ്യാജ കമ്പനികളെ കൂടാതെ, ചില ചാരിറ്റബിൾ സംഘനകളേയും കള്ളപ്പണ ഇടപാടുകൾക്കായി രാജീവ് ശുക്ല ഉപയോഗിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്ക് സർക്കാർ നൽകുന്ന ധനസഹായവും ഇതര ആനുകൂല്യങ്ങളും സ്വന്തം ബിസിനസ് താത്പര്യങ്ങൾക്കായി രാജീവ് ശുക്ല ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.