- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഐപിഎൽ കോഴക്കേസ് അന്വേഷിക്കാൻ സുപ്രീം കോടതി പുതിയ സംഘത്തെ നിയോഗിച്ചു. സിബിഐ ആന്റി കറപ്ഷൻ എസ്‌പിയായി പ്രവർത്തിക്കുന്ന വിവേക് പ്രിയദർശിനിക്കാണ് ചുമതല. നിലവിലെ അന്വേഷണ സംഘത്തലവൻ വി വി മിശ്ര വിരമിക്കുന്നതിനാലാണ് കോടതി പുതിയ സംഘത്തിന് രൂപം നൽകിയത്. കേസ് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ അധ്യക
ന്യൂഡൽഹി: ഐപിഎൽ കോഴക്കേസ് അന്വേഷിക്കാൻ സുപ്രീം കോടതി പുതിയ സംഘത്തെ നിയോഗിച്ചു. സിബിഐ ആന്റി കറപ്ഷൻ എസ്‌പിയായി പ്രവർത്തിക്കുന്ന വിവേക് പ്രിയദർശിനിക്കാണ് ചുമതല. നിലവിലെ അന്വേഷണ സംഘത്തലവൻ വി വി മിശ്ര വിരമിക്കുന്നതിനാലാണ് കോടതി പുതിയ സംഘത്തിന് രൂപം നൽകിയത്.
കേസ് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ അധ്യക്ഷനമായ സമിതിയാണ് വിവേക് പ്രിയദർശിനിയുടെ പേര് നിർദ്ദേശിച്ചത്. ഐപിഎൽ മുൻ സിഇഒ സുന്ദരരാമനെതിരേ കൂടുതൽ അന്വേഷണം വേണമെന്നും ഇതിന് ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നുമായിരുന്നു സമിതിയുടെ ശിപാർശ. സുപ്രീം കോടതി ശുപാർശ പൂർണമായും അംഗീകരിച്ചു.
Next Story