- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ഭീതി ഒഴിയാതെ ഐപിഎൽ; പതിനഞ്ചാം സീസണിൽ വേദി മാറ്റുന്നത് ആദ്യമായി; ഡൽഹി-പഞ്ചാബ് മത്സരം പുനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി; ഡൽഹി ടീമിൽ കോവിഡ് സ്ഥിരീകരിച്ചവർ ഐസൊലേഷനിൽ

മുംബൈ: ഐപിഎല്ലിൽ ആശങ്കയായി കോവിഡ് സ്ഥിരീകരിച്ചതോടെ അനിശ്ചിതത്വത്തിലായ ഡൽഹി ക്യാപിറ്റൽസിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരം പുനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി. ബുധനാഴ്ച നടക്കേണ്ട മത്സരത്തിന് ബ്രബോൺ സ്റ്റേഡിയമാണ് വേദിയാവുക. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് ഡൽഹി-പഞ്ചാബ് മത്സരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ ഇതുവരെ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്ന് ബിസിസിഐ അറിയിച്ചു. ഏപ്രിൽ 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹാർടിനാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. സ്പോർട്സ് മസാജ് തെറാപ്പിസ്റ്റായ ചേതൻ കുമാറിന് ഏപ്രിൽ 16ന് രോഗം കണ്ടെത്തി. ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ്, ടീം ഡോക്ടർ അഭിജിത്ത് സാൽവി, സോഷ്യൽ മീഡിയ കണ്ടന്റ് ടീം മെമ്പർ ആകാശ് മാനെ എന്നിവർക്ക് ഏപ്രിൽ 18നും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് പിടിപെട്ട എല്ലാവരും ഐസൊലേഷനിൽ തുടരുകയാണ്. പരിശോധനാഫലം നെഗറ്റീവായാൽ മാത്രമേ ഇവർക്ക് ടീമിന്റെ ബയോ-ബബിളിൽ തിരിച്ച് പ്രവേശിക്കാനാകൂ. ആദ്യമായി കോവിഡ് കണ്ടെത്തിയ ഏപ്രിൽ 16 മുതൽ എല്ലാ ദിവസവും ഡൽഹി ടീം അംഗങ്ങൾക്ക് ആർടി-പിസിആർ പരിശോധന നടത്തിവരികയാണ്. ഇന്ന് നടത്തിയ എല്ലാ പരിശോധനയുടെ ഫലങ്ങളും നെഗറ്റീവാണ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് മുന്നോടിയായി നാളെ ടീമിനെ ഒന്നാകെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേനയരാക്കും.


