- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ കലാശപ്പോരിൽ ടോസിലെ ഭാഗ്യം സഞ്ജുവിന്; ആദ്യം ബാറ്റ് ചെയ്യും; മികച്ച സ്‌കോർ പടുത്തുയർത്തി പ്രതിരോധിക്കാൻ രാജസ്ഥാൻ; ടീമിൽ മാറ്റമില്ല; ഗുജറാത്ത് നിരയിൽ അൽസാരി ജോസഫിന് പകരം ഫെർഗൂസൻ; മത്സരം എട്ടിന് തുടങ്ങും

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിങ് തെരഞ്ഞെടുത്തു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രണ്ടാം ക്വാളിഫയർ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. കൂറ്റൻ സ്‌കോർ പടുത്തുയർത്തി പ്രതിരോധിക്കുകയാണ് രാജസ്ഥാന്റെ ലക്ഷ്യം.
അതേസമയം, ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച ടീമിൽ ഗുജറാത്ത് ടൈറ്റൻസ് ഒരു മാറ്റം വരുത്തി. അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസൻ ഗുജറാത്തിന്റെ അന്തിമ ഇലവനിലെത്തി.
ആരു ജയിച്ചാലും കിരീടത്തിൽ പുതിയൊരു ക്യാപ്റ്റന്റെ പേരു പതിയും. പ്രാഥമികഘട്ടത്തിലും ആദ്യ ക്വാളിഫയറിലുമായി രാജസ്ഥാനെതിരായ രണ്ടു കളികളിലും ജയം ഗുജറാത്തിനായിരുന്നു. ആദ്യ ഐ.പി.എലിനിറങ്ങിയ ഗുജറാത്തിന്റെ കുതിപ്പ് സ്വപ്നതുല്യമായിരുന്നു. പ്രാഥമിക റൗണ്ടിലും പ്ലേ ഓഫിലുമായി 15 കളിയിൽ 11-ലും ജയിച്ചാണ് ഫൈനലിലെത്തിയത്. പ്രാഥമിക റൗണ്ടിൽ പത്തു ജയത്തോടെ ഒന്നാംസ്ഥാനക്കാർ. ഒന്നാം ക്വാളിഫയറിൽ രാജസ്ഥാനെ തോൽപ്പിച്ച് ഫൈനലിൽ.
ആദ്യ സീസണിൽ തന്നെ കിരീടം നേടുന്ന ടീമെന്ന അപൂർവനേട്ടം സ്വന്തമാക്കാനാണ് ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. അതേസമയം, ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ ആദ്യ 2008ൽ ആദ്യ ഐപിഎൽ കിരീടം നേടിയ രാജസ്ഥാന് ഇത് രണ്ടാം ഫൈനലാണിത്.
ഈ വർഷം അന്തരിച്ച ഷെയ്ൻ വോണ് വേണ്ടി കിരീടം നേടുക എന്നതുകൂടി രാജസ്ഥാന്റെ ലക്ഷ്യമാണ്. ജോസ് ബട്ലറുടെ മിന്നുന്ന ഫോമിലാണ് രാജസ്ഥാന്റെ ബാറ്റിങ് പ്രതീക്ഷകൾ. രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ ബൗണ്ടറി കടത്തിയ ബട്ലർ മാജിക്ക് ഇന്നും ആവർത്തിച്ചാൽ കിരീട രാജസ്ഥാന്റെ അലമാരയിലിരിക്കും.
ഹാർദ്ദിക് പാണ്ഡ്യയുടെയും ഡേവിഡ് മില്ലറുടെയും റാഷിദ് ഖാന്റെയും പ്രകടനങ്ങളിലാണ് ഗുജറാത്തിന്റെ പ്രതീക്ഷകൾ.ഇന്ന് കിരീടം നേടിയാൽ 2013ൽ മുംബൈ ഇന്ത്യൻസിനുശേഷം ഗ്രൂപ്പ് ഘടത്തിൽ ഒന്നാമതെത്തിയശേഷം കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഗുജറാത്തിന് സ്വന്തമാവും. പർപ്പിൾ ക്യാപ്പിലോ ഓറഞ്ച് ക്യാപ്പിലോ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഗുജറാത്തിന്റെ ഒറ്റ താരം പോലുമില്ല. എന്നാൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ബട്ലറുടെ തലയിലും വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ് യുസ്വേന്ദ്ര ചാഹലിനുമാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകത്തെ ഒന്നാംനിര താരങ്ങൾ ടീമിലുണ്ട്. എന്നാൽ, ടീം മികവിനേക്കാൾ വ്യക്തിഗത പ്രകടനങ്ങളാണ് ടീമിനെ മുന്നോട്ടുനയിച്ചത്. സീസണിൽ നാലു സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ പ്രകടനം എടുത്തുപറയണം. 824 റൺസുമായി ഇക്കുറി മുന്നിലാണ് ബട്‌ലർ. സഞ്ജു സാംസണും (444) ആദ്യ പത്തിലുണ്ട്. 26 വിക്കറ്റുനേടിയ യുസ്വേന്ദ്ര ചാഹൽ ബൗളർമാരിൽ മുൻനിരയിലുണ്ട്.
ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം, ഓൾറൗണ്ട് മികവിലൂടെയാണ് കുതിച്ചത്. വ്യക്തിഗത പ്രകടനങ്ങളേക്കാൾ ടീമെന്ന നിലയിൽ അവർ മികച്ചുനിന്നു. ഹാർദിക് പാണ്ഡ്യ (453), ഡേവിഡ് മില്ലർ (449), ശുഭ്മാൻ ഗിൽ (438) എന്നിവർ സീസണിലെ റൺനേട്ടത്തിൽ ആദ്യ പത്തിലുണ്ട്. രാഹുൽ തെവാട്ടിയ, ഡേവിഡ് മില്ലർ, ഹാർദിക് പാണ്ഡ്യ എന്നീ ഫിനിഷർമാർ ഏതു മത്സരത്തെയും തങ്ങൾക്കനുകൂലമാക്കി മാറ്റും. ബൗളിങ്ങിൽ മുഹമ്മദ് ഷമി (19 വിക്കറ്റ്), റാഷിദ് ഖാൻ (18) എന്നിവർ ആദ്യ പത്തിലുണ്ട്.


