- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർ പ്ലേയിൽ മുൻനിര വീണു; പൊരുതിയത് ദീപക് ഹൂഡയും ക്രുനാനും മാത്രം; ലഖ്നൗവിനെ 24 റൺസിന് കീഴടക്കി രാജസ്ഥാൻ; 16 പോയിന്റുമായി പ്ലേ ഓഫിനരികെ സഞ്ജുവും സംഘവും

മുംബൈ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിനരികെ. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് രാജസ്ഥാൻ ജയിച്ചത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ലഖ്നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ട്രന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് രണ്ട് വിക്കറ്റ് വീതമെടുത്തു.
ജയത്തോടെ രാജസ്ഥാാനും ലഖ്നൗവിനും 13 മത്സരങ്ങളിൽ 16 പോയിന്റായി. കൊൽക്കത്തയ്ക്കെതിരെയാണ് ലഖ്നൗവിന്റെ അവസാന മത്സരം. രാജസ്ഥാന് ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളി.
179 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ലഖ്നൗ പവർ പ്ലേയിൽ തന്നെ എല്ലാം പിഴച്ചു. 5.3 ഓവറിൽ മൂന്നിന് 29 എന്ന നിലയിലായി അവർ. ക്വിന്റൺ ഡി കോക്ക് (7), ആയുഷ് ബദോനി (0), കെ എൽ രാഹുൽ (10) എന്നിവർ പവലിയനിൽ തിരിച്ചെത്തി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ദീപക് ഹൂഡ (39 പന്തിൽ 59), ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 25) എന്നിവരാണ് തകർച്ച ഒിവാക്കിയത്. ഇരുവരും 65 റൺസ് കൂട്ടിചേർത്തു.
എന്നാൽ പാണ്ഡ്യയെ പുറത്താക്കി അശ്വിൻ ബ്രേക്ക് ത്രൂ നൽകി. അധികം വൈകാതെ ഹൂഡയും മടങ്ങി. ജേസൺ ഹോൾഡർ (1), ദുഷ്മന്ത ചമീര (0) എന്നിവരും മടങ്ങിയതോടെ ലഖ്നൗ പരാജയമുറിപ്പിച്ചു. മാർകസ് സ്റ്റോയിനിസ് (17 പന്തിൽ 27) ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുഹ്സിൻ ഖാൻ (9), ആവേഷ് ഖാൻ (1) പുറത്താവാതെ നിന്നു. യൂസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ, 29 പന്തിൽ 41 റൺസെടുത്ത യഷസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ദേവ്ദത്ത് പടിക്കൽ (18 പന്തിൽ 39), സഞ്ജു സാംസൺ (24 പന്തിൽ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രവി ബിഷ്ണോയ് രണ്ട് വിക്കറ്റെടുത്തു. മോശം തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്.
മൂന്നാം ഓവറിൽ തന്നെ ജോസ് ബട്ലറെ (2) നഷ്ടമായി. ആവേഷ് ഖാനെ സ്‌കൂപ്പ് ചെയ്യാനുള്ള ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് തെറിച്ചു. പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെ നിയന്ത്രണം ഏറ്റെടുത്തു. ജയ്സ്വാളിനൊപ്പം 64 റൺസ് കൂട്ടിചേർക്കാൻ സഞ്ജുവിനായി. എന്നാൽ ജേസൺ ഹോൾഡറുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഡീപ്പ് പോയിന്റിൽ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നൽകി.
സഞ്ജു പുരത്താവുമ്പോൾ സ്‌കോർബോർഡിൽ 75 റൺസുണ്ടായിരുന്നു. പിന്നാലെ രണ്ട് റൺസ് കൂടി കൂട്ടിചേർത്ത് ജയ്സ്വാളും പവലിയനിൽ തിരിച്ചെത്തി. പാർട്ട് ടൈം സ്പിന്നറായ ആയുഷ് ബദോനിക്കെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ചപ്പോൾ പിഴിച്ചു. വായുവിൽ പൊന്തിയ പന്ത് ബദോനിയുടെ കയ്യിൽ തന്നെ വിശ്രമിച്ചു.
ആറ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. തുടർന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പതിവിന് വിപരീതമായി ആക്രമിച്ച് കളിച്ചു. കേവലം 18 പന്തുകൾ മാത്രം നേരിട്ട ദേവ്ദത്ത് രണ്ട് സിക്സിന്റേയും അഞ്ച് ഫോറിന്റേയും പിൻബലത്തിലാണ് 39 റൺസെടുത്തത്. എന്നാൽ രവി ബിഷ്ണോയ് ദേവ്ദത്തിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചു.
റിയാൻ പരാഗിനെയും (16 പന്തിൽ 17) ബിഷ്ണോയ് മടക്കി. ജയിംസ് നീഷാം (12 പന്തിൽ 14) റണ്ണൗട്ടാവുകയും ചെയ്തതോടെ രാജസ്ഥാൻ ആറിന് 152 എന്ന നിലയിലായി. അവസാന ഓവറുകളിൽ ആർ അശ്വിൻ (10), ട്രന്റ് ബോൾട്ട് (17) എന്നിവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 26 റൺസെടുത്തു.


