- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവോ മാറി ഇനി ടാറ്റ ഐപിഎൽ; ഐപിഎല്ലിന്റെ പ്രധാന സ്പോൺസറായി ടാറ്റ ഗ്രൂപ്പ്; അംഗീകാരം നൽകി ഐപിഎൽ ഗവേർണിങ് കൗൺസിൽ യോഗം; സ്പോൺസർമാർ മാറുന്നത് നാലുവർഷത്തിന് ശേഷം

മുംബൈ: ഐപിഎലിന്റെ മുഖ്യസ്‌പോൺസറായി ടാറ്റ എത്തുന്നു.ഇതോടെ പുതിയ പതിപ്പ് മുതൽ വിവോ ഐപിഎല്ലിന് പകരം ടാറ്റ ഐപിഎൽ എന്നാവും അറിയപ്പെടുക.അടുത്ത വർഷത്തെ ഐപിഎൽ പ്രധാന സ്‌പോൺസർ ടാറ്റ എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ സ്ഥീരീകരിച്ചു.ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ടാറ്റ സ്പോൺസർമാരായി വരുന്നു എന്നാണ് വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരണം.
ഇന്ന് നടന്ന ഐപിഎൽ ഗവേർണിങ് കൗൺസിൽ യോഗത്തിൽ ഇതിന് അംഗീകാരമായി. ഇതോടെ 'ടാറ്റ ഐപിഎൽ' എന്നായിരിക്കും വരും സീസണിൽ ടൂർണമെന്റ് അറിയപ്പെടുക.2018ൽ 440 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്ലിന്റെ മുഖ്യ സ്പോൺസർമാരായത്. ഇന്ത്യ-ചൈന നയതന്ത്ര പ്രശ്നങ്ങളുടെ പേരിൽ 2020ൽ ഒരു വർഷത്തേക്ക് വിവോ സ്പോൺസർഷിപ്പ് മരവിപ്പിച്ചിരുന്നു. ഈ സീസണിൽ ഡ്രീം 11നായിരുന്നു ഐപിഎല്ലിന്റെ സ്പോൺസർമാർ.
2022, 2023 സീസണുകളിൽ ടാറ്റയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ സ്പോൺസർമാർ.ഐപിഎല്ലിൽ ഇത്തവണ പുതിയ രണ്ട് ടീമുകൾ ഉൾപ്പടെ ആകെ ടീമുകൾ പത്തായി.ഈ വർഷത്തെ മെഗാലേലം അടുത്തമാസം നടക്കും.


