- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണാവകാശത്തിന് 44,075 കോടി; കരാർ സോണിക്കും, ഡിജിറ്റൽ വിയാകോമിനുമെന്ന് റിപ്പോർട്ട്; ഒറ്റ മത്സരത്തിന് ബിസിസിഐക്ക് ലഭിക്കുക 100 കോടിയിലേറെ രൂപ; പ്രഥമ സീസണിൽ മുടക്കിയതിന്റെ മൂന്നു മടങ്ങ്

ന്യൂഡൽഹി: ഐപിഎല്ലിന്റെ 2023 മുതൽ 2027 വരെയുള്ള കാലഘട്ടത്തിലെ സംപ്രേഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കെ, മത്സരങ്ങളുടെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണാവകാശം സ്ട്രീമിങ്) അടങ്ങുന്ന എ, ബി പാക്കേജുകൾ 44,075 കോടി രൂപയ്ക്ക് വിറ്റുപോയതായി റിപ്പോർട്ടുകൾ. ലഭ്യമായ വിവരങ്ങൾ ശരിയെങ്കിൽ ഒരു മത്സരത്തിന്റെ സംപ്രേഷണാവകാശത്തിൽനിന്നു മാത്രം ബിസിസിഐക്ക് 100 കോടി രൂപയിലധികം ലഭിക്കും.ഇന്ത്യൻ കായിക ലോകത്തു കേട്ടുകേൾവി പോലുമില്ലാത്ത തുകയാണിത്.
ഐപിഎൽ മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണാവകാശം (ലൈവ് സ്ട്രീമിങ്) റിലയൻസിന് കീഴിലുള്ള വിയാകോം18 ഉം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഓരോ മത്സരത്തിനും 50 കോടിയോളം രൂപ ബിസിസിഐ നൽകണം. ജിയോക്ക് ആകെ ചെലവാകുന്ന തുക 20,500 കോടിയാണ്. നേരത്തെ ടിവി സംപ്രേഷണാവകാശം സോണി സ്വന്തമാക്കിയെന്ന് വാർത്തകളുണ്ടായിരുന്നു. അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണവകാശം വിറ്റുപോയത് 43, 500 കോടിക്കാണ്. ഒരു മത്സരത്തിൽ നിന്നും ബിസിസിഐയ്ക്കു ലഭിക്കു 107.5 കോടി രൂപയാണ്. രണ്ടു കമ്പനികളിൽ നിന്നുമായി സംപ്രേണാവകാശത്തിലെ ബിസിസിഐയുടെ ഖജനാവിലേക്കു വരുന്നത് 44,075 കോടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2008ലെ കന്നി സീസൺ മുതൽ എട്ടു വർഷം ഐപിഎൽ മൽസരങ്ങൾ തൽസമയം സംപ്രേഷണം ചെയ്തിരുന്നത് സോണിയായിരുന്നു. 2008ലെ പ്രഥമ സീസണിലെ സംപ്രേഷണ അവകാശത്തിനു വേണ്ടി സോണി മുടക്കിയതിനേക്കാൾ മൂന്നു മടങ്ങ് അധികമാണ ഇപ്പോൾ മുടക്കിയിരിക്കുന്നത്. അതിനു ശേഷമാണ് സ്റ്റാർ സംപ്രേഷണാവകാശം കൈക്കലാക്കിയത്. 2021 വരെ അവർ ഇതു നിലനിർത്തുകയും ചെയ്തു. അടുത്ത അഞ്ച് വർഷത്തിനിടെ ഏകദേശം 410 മത്സരങ്ങളുണ്ടാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ.
എന്നാൽ ഇക്കാര്യത്തിൽ ട്വിസ്റ്റുകളുണ്ടാകാൻ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അധികൃതർ പുറത്തിവിടാത്തത്. ലേലം ഇന്ന് രാവിലെ പതിനൊന്നിനാണ് പുനരാരംഭിച്ചത്. സോണി, റിലയൻസ് എന്നിവർക്ക് പുറമെ ഡിസ്നി, സീ എന്റർടെയ്ന്മെന്റ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖർ. നാല് വ്യത്യസ്ത പാക്കേജുകളായാണ് ലേലം നടന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടെലിവിഷൻ സംപ്രേഷണത്തിന് മാത്രമായാണ് ഒരു പാക്കേജ്. ഇതേ മേഖലയിലെ ഡിജിറ്റൽ സംപ്രേഷണ അവകാശത്തിനായാണ് രണ്ടാമത്തെ പാക്കേജ്.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ സംപ്രേഷണ മൂല്യമുള്ള ടൂർമെന്റുകളിൽ നാലാതാണ് ഐപിഎൽ. അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗാണ് ഒന്നാം സ്ഥാനത്ത്. 132 കോടിയാണ് ലീഗിലെ ഒരു മത്സരത്തിന്റെ സംപ്രേഷണ മൂല്യം. ഇംഗ്ലീഷ് പ്രീമിയൽ ലീഗ് രണ്ടാം സ്ഥാനത്താണ്. അമേരിക്കയുടെ മേജർ ലീഗ് ബേസ്ബോൾ മൂന്നാമതുണ്ട്. പ്രീമിയർ ലീഗിനെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇപ്പോൾ തന്നെ രണ്ടാമതെത്തിയെന്ന അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. നേരത്തെ, ഒടിടി ഭീമന്മാരായ ആമസോൺ പിന്മാറിയിരുന്നു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും അവർ സമർപ്പിച്ചിട്ടില്ലായിരുന്നു.
മത്സര സംപ്രേഷണത്തിനുള്ള പാക്കേജ് എ, പാക്കേജ് ബി എന്നിവ സ്വന്തമാക്കിയത് 2 കമ്പനികളാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്ന സാഹചര്യത്തിൽ ലേലത്തിന്റെ ക്ലൈമാക്‌സിൽ എന്താണു സംഭവിക്കുക എന്നതിലും ആശങ്കയേറി. വൃത്തങ്ങളിൽനിന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പാക്കേജ് എ സ്വന്തമാക്കിയ മാധ്യമ സ്ഥാപനം പാക്കേജ് ബി സ്വന്തമാക്കിയ സ്ഥാപനത്തെ വെല്ലുവിളിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണാവകാശം ഒന്നിച്ചു സ്വന്തമാക്കുന്നതിനായാണിത്.
16,347.50 കോടി രൂപ മുതൽ മുടക്കി, സോണി പിക്‌ചേഴ്‌സിനെ പിന്തള്ളിയാണ് 2017 - 22 കാലഘട്ടത്തിലെ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള കരാർ സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരത്തിനുള്ള സംപ്രേഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവിൽ ബിസിസിഐക്കു ലഭിച്ചിരുന്നത്.


