- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ന് പഴയ പുലികളുടെ പോരാട്ടം; വിജയത്തിൽ കുറഞ്ഞതൊന്നും മുൻപിലില്ലാതെ മുംബൈ ഇന്ത്യൻസ്; രണ്ടാം ജയം തേടി ചെന്നൈയും; ഇരുടീമുകൾക്കും മത്സരം നിർണ്ണായകം

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. മോശം ഫോമിലുള്ള ചെന്നൈ സൂപ്പർ കിങ്സാണ് സീസണിലെ ഏഴാം മത്സരത്തിൽ മുംബൈയുടെ എതിരാളികൾ. മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.
ഐപിഎല്ലിലെ എൽക്ലാസ്സിക്കോ എന്നാണ് മുംബൈ-ചെന്നൈ പോരാട്ടത്തിന് പതിവായുള്ള വിശേഷണം. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമുകളാണ് ഇരുവരും. എന്നാൽ മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും അഭിമാനിക്കാൻ കാര്യമായി ഒന്നും തന്നെ ഈ സീസണിൽ ഉണ്ടായിട്ടില്ല. ഏഴാം മത്സരത്തിനിറങ്ങുമ്പോൾ ചെന്നൈയുടെ പേരിലുള്ളത് ഒരു ജയം മാത്രമെങ്കിൽ മുംബൈക്ക് 100 ശതമാനം തോൽവിയായിരുന്നു ഫലം. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 7 തുടർതോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടിന് അരികിലാണ് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ്.
ബൗളിങ് നിരയുടെ മൂർച്ചയില്ലായ്മയാണ് ഇരു ടീമുകളുടെയും പ്രധാന പ്രശ്‌നം. 6 കളിയിൽ നാലിലും ജസ്പ്രീത് ബുമ്ര വിക്കറ്റില്ലാതെ മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി. തീക്ഷണയുടെ വരവോടെ ചെന്നൈ അൽപം മെച്ചപ്പെട്ടെങ്കിലും പരിക്കേറ്റ് സീസൺ നഷ്ടമായ പേസർ ദീപക് ചഹറിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല.


