- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോൽവികളിൽ നിന്നും കരകയറാൻ ടീം ലൈനപ്പ് മാറ്റിയിട്ടും തലവര മാറാതെ പഞ്ചാബ്; ഹൈദരാബാദിനെതിരെ 120 റൺസിന് പുറത്ത്; സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് സൺറൈസേഴ്സ്
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസണിൽ തുടർ തോൽവികളിൽ നിന്നും കരകയറാൻ ടീം ലൈനപ്പ് മാറ്റിയിട്ടും തലവര മാറാതെ പഞ്ചാബ് കിങ്സ്. ജൈ റിച്ചാർഡ്സൻ, റൈലി മെറിഡത്ത് എന്നീ ഓസീസ് ബോളർമാർക്കു പകരം മോയ്സസ് ഹെന്റിക്വസ്, ഫാബിയൻ അലൻ എന്നിവരെ ടീമിലെത്തിച്ച് മാറ്റം ലക്ഷ്യമിട്ട പഞ്ചാബിന് ഹൈദരാബാദിന്റെ മികച്ച ബോളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്സിനെ സൺറൈസേഴ്സ് ബൗളർമാർ 19.4 ഓവറിൽ 120 റൺസിന് എറിഞ്ഞുട്ടു.
മറുപടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് നിലവിൽ 13 ഓവറിൽ ഒരു വിക്കറ്റിന് 87 റൺസ് എന്ന നിലയിലാണ്. 37 പന്തിൽ 37 റൺസ് എടുത്ത നായകൻ ഡേവിഡ് വാർണറിന്റെ വിക്കറ്റാണ് നഷ്ടമായത്. ഓപ്പണംഗ് വിക്കറ്റിൽ ബെയർ സ്റ്റോയ്ക്ക് ഒപ്പം വാർണർ പത്ത് ഓവറിൽ 70 റൺസ് കൂട്ടിച്ചേർത്തു.
ഒരു അർധസെഞ്ചുറിയോ അർധസെഞ്ചുറി കൂട്ടുകെട്ടോ പിറക്കാതെ പോയ പഞ്ചാബിന്റെ ഇന്നിങ്സിൽ 22 റൺസ് വീതമെടുത്ത മായങ്ക് അഗർവാളും ഷാരൂഖ് ഖാനുമാണ് ടോപ് സ്കോറർമാർ.
ഇവർക്കു പുറമെ ക്രിസ് ഗെയ്ൽ (17 പന്തിൽ 15), മോയ്സസ് ഹെന്റിക്വസ് (17 പന്തിൽ 14) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ഓപ്പണർ കെ.എൽ. രാഹുൽ (ആറു പന്തിൽ നാല്), നിക്കോളാസ് പുരാൻ (0), ഫാബിയൻ അലൻ (11 പന്തിൽ ആറ്), മുരുഗൻ അശ്വിൻ (10 പന്തിൽ ഒൻപത്), മുഹമ്മദ് ഷമി (3) എന്നിവർ നിരാശപ്പെടുത്തി. അർഷ്ദീപ് സിങ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
സൺറൈസേഴ്സിനായി ഖലീൽ അഹമ്മദ് നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നും അഭിഷേക് ശർമ നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാൻ, മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. സിദ്ധാർഥ് കൗൾ 3.4 ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്ന ഹൈദരാബാദ് നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. മുജീബുർ റഹ്മാൻ, മനീഷ് പാണ്ഡെ, അബ്ദുൽ സമദ് എന്നിവർക്കു പകരം കെയ്ൻ വില്യംസൻ, കേദാർ ജാദവ്, സിദ്ധാർഥ് കൗൾ എന്നിവർ ടീമിലെത്തി.
സ്പോർട്സ് ഡെസ്ക്