- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ രാജസ്ഥാനും; ഷാർജയിൽ ഇന്ന് തീപാറും പോരാട്ടം
ഷാർജ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരം വമ്പൻ ത്രില്ലാവും ആരാധകർക്ക് സമ്മാനിക്കുക. പ്ലേ ഓഫ് പ്രതീക്ഷകളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുമ്പോൾ രാജസ്ഥാൻ റോയൽസ് മോർഗന്റെയും സംഘത്തിന്റേയും വഴിമുടക്കുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.ജയത്തോടെ സീസൺ അവസാനിപ്പിക്കാനാകും രാജസ്ഥാൻ ശ്രമിക്കുക.
ഷാർജയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് കൊൽക്കത്ത-രാജസ്ഥാൻ മത്സരം. മുംബൈ ഇന്ത്യൻസിനെതിരെ അവസാന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങിയാണ് രാജസ്ഥാൻ എത്തുന്നത്. അതേസമയം സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസമുണ്ട് കൊൽക്കത്തയ്ക്ക്. യുഎഇയിലെത്തിയ കൊൽക്കത്ത കൂടുതൽ കരുത്തരാണ്. രണ്ടാംഘട്ടത്തിൽ ആറ് കളിയിൽ നാലിലും ജയിച്ചു.
മുംബൈയും കൊൽക്കത്തയും ഒരുപോലെ പ്ലേഓഫിനായി മുന്നിലുണ്ട്. കൊൽക്കത്തയുടെ തോൽവി മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് വഴിയൊരുക്കും. മറിച്ച് കൊൽക്കത്ത ജയിച്ചാൽ വമ്പൻ ജയം നേടി മുംബൈ റൺനിരക്ക് മറികടക്കേണ്ടി വരും.
ബാറ്റിംഗിൽ നായകൻ തിളങ്ങിയത് മാറ്റിനിർത്തിയാൽ നിരാശയാണ് രാജസ്ഥാന് ഈ സീസൺ. യശസ്വി ജയ്സ്വാൾ ഒഴികെ മറ്റാർക്കും താളം കണ്ടെത്താനുമായില്ല. ഇംഗ്ലീഷ് താരങ്ങളിൽ പ്രമുഖരെല്ലാം മടങ്ങിയപ്പോൾ ടീമിന്റെ നടുവൊടിഞ്ഞു. അടുത്ത സീസണിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായതിനാൽ സ്ഥാനം മെച്ചപ്പെടുത്താനാകും ശ്രമം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഐപിഎൽ ചരിത്രത്തിൽ കൊൽക്കത്തയും രാജസ്ഥാനും തമ്മിലുള്ളത്. പരസ്പരമുള്ള 24 പോരാട്ടങ്ങളിൽ 12 കളിയിൽ കൊൽക്കത്തയും 11ൽ രാജസ്ഥാനും ജയിച്ചു. ഇന്ന് ജയിച്ചാൽ കണക്കിൽ ഒപ്പമെത്താൻ രാജസ്ഥാനാകും.
മറുനാടന് മലയാളി ബ്യൂറോ