മുംബൈ: റോബിൻ ഉത്തപ്പയും ശിവം ദുബെയും റൺമഴ തീർത്ത ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 217 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു.

തകർത്തടിച്ച ശിവം ദുബെയും റോബിൻ ഉത്തപ്പയുമാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ദുബെ 94 റൺസെടുത്തപ്പോൾ ഉത്തപ്പ 88 റൺസെടുത്തു. ഇരുവരും 165 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

46 പന്തിൽ 95 റൺസെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ് സ്‌കോറർ. റോബിൻ ഉത്തപ്പ 50 പന്തിൽ 88 റൺസടിച്ചു. നാലാം വിക്കറ്റിൽ ഉത്തപ്പ-ദുബെ സഖ്യം 165 റൺസടിച്ചതാണ് ചെന്നൈയ്ക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും റോബിൻ ഉത്തപ്പയും ചേർന്ന് നൽകിയത്. ഉത്തപ്പയെ കാഴ്ചക്കാരനാക്കി ഋതുരാജ് നന്നായി തുടങ്ങി. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ ഋതുരാജ് ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തോന്നിച്ചെങ്കിലും താരത്തെ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി.

ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരം കളിച്ച ഹെയ്സൽവുഡ് നാലാം ഓവറിൽ ഋതുരാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. 17 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന മോയിൻ അലി അനാവശ്യ റണ്ണിന് ശ്രമിച്ച് റൺ ഔട്ടായി. പവർ പ്ലേക്ക് പിന്നാലെ മൊയീൻ അലി(3) റണ്ണൗട്ടായോതോടെ ചെന്നൈ പതറി. വെറും മൂന്ന് റൺസെടുത്ത അലിയെ പുതുമുഖതാരം പ്രഭുദേശായി റൺഔട്ടാക്കുകയായിരുന്നു. ഇതോടെ ചെന്നൈ രണ്ട് വിക്കറ്റിന് 36 റൺസ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

എന്നാൽ ഉത്തപ്പയ്ക്ക് കൂട്ടായി ശിവം ദുബെ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. ശിവം ദുബെ തുടക്കം മുതൽ തകർത്തടിച്ചതോടെ ചെന്നൈയുടെ സമ്മർദ്ദമകന്നു. ഒമ്പതാം ഓവറിൽ 50 കടന്ന ചെന്നൈ ബാംഗ്ലൂരിന്റെ തുരുപ്പുചീട്ടായ വാനിന്ദു ഹസരങ്കയെ തെരഞ്ഞടുപിടിച്ച് ശിക്ഷിച്ചതോടെ ബാംഗ്ലൂർ ബൗളർമാർ നിസാഹായരായി.

ഹസരങ്കയെ സിക്‌സിനും ഫോറിനും പറത്തിയ ശിവം ദുബെ ആദ്യ രണ്ടോവറിൽ 22 റൺസാണ് അടിച്ചെടുത്തത്. ഒമ്പത് മുതൽ 12 വരെയുള്ള മൂന്നോവറിൽ 45 റൺസാണ് ദുബെയും ഉത്തപ്പയും ചേർന്ന് അടിച്ചെടുത്തത്. 13-ാം ഓവറിൽ ഗ്ലെൻ മാക്സ്വെല്ലിനെ മൂന്ന് തവണ സിക്സിന് പറത്തി ഉത്തപ്പ ടീം സ്‌കോർ 100 കടത്തി.ഹസരങ്ക എറിഞ്ഞ പതിനാലാം ഓവറിൽ 13 റൺസടിച്ചു.

15-ാം ഓവറിൽ ഉത്തപ്പ അർധശതകം നേടി. വെറും 34 പന്തുകൾ മാത്രമാണ് 50 റൺസിലെത്താൻ ഉത്തപ്പയ്ക്ക് വേണ്ടിവന്നത്. അതേ ഓവറിൽ ദുബെയും അർധസെഞ്ചുറി നേടി. ദുബെയ്ക്ക് ഈ നേട്ടത്തിലെത്താൻ വെറും 30 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. പിന്നാലെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. വെറും 54 പന്തുകളിൽ നിന്നാണ് ഉത്തപ്പയും ദുബെയും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്.

100 റൺസിലെത്താൻ ചെന്നൈയ്ക്ക് 13 ഓവറുകളാണ് വേണ്ടിവന്നതെങ്കിൽ പിന്നീടുള്ള 50 റൺസ് നേടാൻ വെറും 13 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. മിക്ക പന്തുകളും ബൗണ്ടറിയിലേക്ക് പായിച്ച് ഉത്തപ്പയും ദുബെയും നിറഞ്ഞാടി. 17-ാം ഓവറിൽ ഉത്തപ്പയെ സിറാജ് പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിധിച്ചു.

18.3 ഓവറിൽ ചെന്നൈ 200 മറികടന്നു. 100-ൽ നിന്ന് 200-ൽ എത്താൻ ചെന്നൈയ്ക്ക് വെറും 33 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. ഒടുവിൽ 19-ാം ഓവറിൽ ഉത്തപ്പയെ മടക്കി വാനിൻഡു ഹസരംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 50 പന്തുകളിൽ നിന്ന് 88 റൺസെടുത്ത ഉത്തപ്പയെ ഹസരംഗ കോലിയുടെ കൈയിലെത്തിച്ചു. നാല് ഫോറിന്റെയും ഒൻപത് പടുകൂറ്റൻ സിക്സിന്റെയും അകമ്പടിയോടെയാണ് ഉത്തപ്പ 88 റൺസെടുത്ത്. തൊട്ടടുത്ത പന്തിൽ രവീന്ദ്ര ജഡേജയെയും മടക്കി ഹസരംഗ ബാംഗ്ലൂരിന് ആശ്വാസം പകർന്നു.

അവസാന ഓവറിൽ നന്നായി കളിച്ചെങ്കിലും ദുബെയ്ക്ക് അർഹിച്ച സെഞ്ചുറി നഷ്ടമായി. അവസാന പന്തിൽ ദുബെ ഹെയ്സൽവുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വെറും 46 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും എട്ട് സിക്സിന്റെയും അകമ്പടിയോടെ 94 റൺസെടുത്താണ് ദുബെ ക്രീസ് വിട്ടത്. ബാംഗ്ലൂരിനായി ഹസരംഗയും ഹെയ്സൽവുഡും രണ്ട് വിക്കറ്റ് വീതമെടുത്തു.