മുബൈ: വിമർശകർക്ക് വിരാട് കോലി ബാറ്റു കൊണ്ട് മറുപടി നൽകിയ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 171 റൺസ് വിജയക്ഷ്യം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടി ബാറ്റിംിഗിന് ഇറങ്ങിയ ബാംഗ്ലൂരിന് വിരാട് കോലി (53 പന്തിൽ 58), രജത് പടിദാർ (32 പന്തിൽ 52) എന്നിവരുടെ ഇന്നിങ്സാണ് തുണായത്. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്വാനാണ് ഗുജറാത്ത് ബൗളർമാരിൽ തിളങ്ങിയത്.

സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസീസിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് റോയൽ ചലഞ്ചേഴ്സ് വൻ തകർച്ചയിലേക്ക് വീഴുമെന്ന് കരുതിയിരുന്ന മത്സരത്തിലാണ് കോഹ് ലിയുടെ സെൻസിബിൾ അർധസെഞ്ച്വറി. 53 ബോളിൽ 58 റൺസ് എടുത്താണ് കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്. കോഹ്ലി വിക്കറ്റ് മുന്നിൽ കുടുക്കിയത് മുഹമ്മദ് ഷമ്മിയാണ്.

ഐപിഎല്ലിലെ ഈ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 128 റൺസായിരുന്നു കോഹ്ലി നേടിയിരുന്നത്. ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും പ്രകടനം മാറ്റി നിൽത്തിയാൽ സീസണിൽ മോശം പ്രകടനമാണ് കോഹ്ലി കാഴ്‌ച്ചവെച്ചത്. 10 മത്സരങ്ങളിലെ രണ്ട് മത്സരങ്ങൾ തുടർച്ചയായി പൂജ്യത്തിന് പുറത്തായതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് (0) മടങ്ങി. സാംഗ്വാന്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച്. പിന്നീട് രണ്ടാം വിക്കറ്റിൽ കോലി- പടിദാർ നേടിയ 99 റൺസാണ്് ബാംഗ്ലൂരിന് തുണയായത്. 53 പന്തിൽ ആറ് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

അർധ സെഞ്ചുറി തികച്ച ഉടനെ പടിദാർ മടങ്ങി. സാംഗ്വാനായിരുന്നു വിക്കറ്റ്. വൈകാതെ കോലി, മുഹമ്മദ് ഷമിയുടെ പന്തിൽ ബൗൾഡായി. എന്നാൽ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ആർസിബിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 18 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 33 റൺസാണ് മാക്സ്വെൽ നേടിയത്. ലോക്കി ഫെർഗൂസണ് വിക്കറ്റ് നൽകി താരം മടങ്ങി. ദിനേശ് കാർത്തിക് (2), മഹിപാൽ ലോംറോർ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഷഹ്ബാസ് അഹമ്മദ് (2) പുറത്താവാതെ നിന്നു.

പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തിരിച്ചെത്താനുള്ള ശ്രമമാണ് ആർസിബി (ഞഇആ) നടത്തുക. നിലവിൽ അഞ്ചാം സ്ഥാനത്താണ് അവർ. ഒമ്പത് മത്സരങ്ങളിൽ പത്ത് പോയിന്റാണ് ആർസിബിക്കുള്ളത്. എട്ട് മത്സരങ്ങളിൽ 14 പോയിന്റുള്ള ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ജയിച്ചാൽ ഹാർദിക്കിനും സംഘത്തിനും പ്ലേഓഫിനോട് ഒരു പടി കൂടി അടുക്കാം.

ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂർ ഇറങ്ങിയത്. മഹിപാൽ ലോംറോർ ടീമിലെത്തി. സുയഷ് പ്രഭുദേശായ് പുറത്തായി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. യഷ് ദയാലിന് പകരം പ്രദീപ് സാംഗ്വാൻ ടീമിലെത്തി. അഭിനവ് മനോഹറും പുറത്തായി. സായ് സുദർശനാണ് പകരക്കാരൻ.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതിനാൽ നാളെ(01 05 2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല - എഡിറ്റർ)