- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
68 പന്തിൽ 100 റൺസ്; സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച് ബട്ലർ; തകർത്തടിച്ച് ഹെറ്റ്മെയറും സഞ്ജുവും; ഡത്ത് ഓവറിൽ വിക്കറ്റുമഴ; രാജസ്ഥാനെതിരേ മുംബൈയ്ക്ക് 194 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 194 റൺസ് വിജയലക്ഷ്യം. ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ജോസ് ബട്ലറുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ മികച്ച സ്‌കോർ പടുത്തുയർത്തിയത്.
ഷിമ്രോൺ ഹെറ്റ്‌മെയർ, നായകൻ സഞ്ജു സാംസൺ എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളും രാജസ്ഥാന് തുണയായി. ബട്ലർ 68 പന്തിൽ 100 റൺസെടുത്ത് പുറത്തായപ്പോൾ ഹെറ്റ്‌മെയർ 14 പന്തിൽ 35 റൺസടിച്ചു. സഞ്ജു 20 പന്തിൽ 30 റൺസെടുത്ത് തിളങ്ങി. മുംബൈക്കായി ജസ്പ്രീത് ബുമ്രയും ടൈമൽ മിൽസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
പവർ പ്ലേയിലെ ആദ്യ മൂന്നോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ. എന്നാൽ ബേസിൽ തമ്പി എറിഞ്ഞ നാലാം ഓവറിൽ ജോസ് ബട്ലർ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 26 റൺസടിച്ചതോടെ രാജസ്ഥാൻ സ്‌കോർബോർഡ് കുതിച്ചു. എന്നാൽ ബേസിൽ തമ്പിയുടെ ഓവറിനുശേഷം മുരുഗൻ അശ്വിനും ടൈമൽ മിൽസും വരിഞ്ഞുമുറുക്കിയതോടെ രാജസ്ഥാന് പവർ പ്ലേയിൽ 50 കടക്കാനായില്ല.
ദേവ്ദത്തിന് പകരം ക്രീസിലെത്തിയ സഞ്ജു സാംസൺ തുടക്കത്തിൽ പതുക്കെയാണ് തുടങ്ങിയത്. എട്ടു പന്തിൽ എട്ടു റൺസെടുത്ത സഞ്ജു മുരുഗൻ അശ്വിനെതിരെയും ടൈമൽ മിൽസിനെതിരെയും സിക്‌സ് പറത്തി സഞ്ജുവും ബട്ലർക്കൊപ്പം ചേർന്നതോടെ രാജസ്ഥാൻ പതിനൊന്നാം ഓവറിൽ 100 കടന്നു. മുരുഗൻ അശ്വിൻ എറിഞ്ഞ പതിനൊന്നാം ഓവറിൽ സഞ്ജുവും ബട്ലറും സിക്‌സടിച്ചതോടെ രാജസ്ഥാൻ വീണ്ടും കുതിച്ചു. ഡാനിയൽ സാംസ് എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സിന് പറത്തി സഞ്ജു വീണ്ടും മനം കവർന്നു.
അവസാന ഓവറുകളിൽ തകർത്തടിക്കാമെന്ന് കരുതിയ രാജസ്ഥാന് പതിനഞ്ചാം ഓവറിൽ സഞ്ജുവിനെ നഷ്ടമായി. എന്നാൽ 15-ാം ഓവറിലെ രണ്ടാം പന്തിൽ കീറോൺ പൊള്ളാർഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളിൽ നിന്ന് 30 റൺസെടുത്ത സഞ്ജുവിനെ പൊള്ളാർഡ് തിലക് വർമയുടെ കൈയിലെത്തിച്ചു. ബട്ലർക്കൊപ്പം 82 റൺസ് കൂട്ടിച്ചേർത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പകരമെത്തിയ ഷിംറോൺ ഹെറ്റ്മെയറും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. 16.1 ഓവറിൽ ടീം സ്‌കോർ 150 കടന്നു. പൊള്ളാർഡ് ചെയ്ത 17-ാം ഓവറിൽ ഹെറ്റ്മെയർ 26 റൺസാണ് അടിച്ചെടുത്തത്.
സഞ്ജു മടങ്ങുകയും ബട്ലർ സെഞ്ചുറിക്ക് അരികിലെത്തുകയും ചെയ്തതോടെ ഡാനിയേൽ സാംസ് എറിഞ്ഞ പതിനാറാം ഓവറിൽ രാജസ്ഥാന് ആറ് റൺസ് മാത്രമെ നേടാനായുള്ളു.
എന്നാൽ പൊള്ളാർഡ് എറിഞ്ഞ പതിനേഴാം ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സും രണ്ട് ഫോറും അടക്കം 26 റൺസടിച്ച് ഹെറ്റ്‌മെയർ രാജസ്ഥാനെ വീണ്ടും ട്രാക്കിലാക്കി. ബട്ലർ-ഹെറ്റ്‌മെയർ സഖ്യം 23 പന്തിൽ അർധസെഞ്ചുറി കൂട്ടുക്കെട്ടുയർത്തി. അവസാന അഞ്ചോവറിൽ രാജസ്ഥാൻ റൺസാണ് അടിച്ചുകൂട്ടിയത്.
65 പന്തിൽ സെഞ്ചുറിയിലെത്തിയ ബട്ലർ 11 ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ബട്ലർ സെഞ്ചുറി തികച്ചത്. ഐപിഎല്ലിൽ ബട്ലറുടെ രണ്ടാം സെഞ്ചുറിയാണിത്. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് കരുതിയ രാജസ്ഥാനെ പത്തൊമ്പതാം ഓവർ എറിഞ്ഞ ജസ്പ്രീത് ബുമ്രയാണ് പിടിച്ചുകെട്ടിയത്. രണ്ടാം പന്തിൽ ഹെറ്റ്‌മെയറെ പുറത്താക്കിയ ബുമ്ര പിന്നാലെ ബട്ലറെ മനോഹരമായൊരു യോർക്കറിൽ ബൗൾഡാക്കി. അവസാന പന്തിൽ ആർ അശ്വിൻ(1) റണ്ണൗട്ടായതോടെ ബുമ്ര എറിഞ്ഞ പത്തൊമ്പതാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായ രാജസ്ഥാന് ആകെ നേടാനായത് മൂന്ന് റൺസ് മാത്രം.ടൈമൽ മിൽസ് എറിഞ്ഞ അവസാന ഓവറിൽ എട്ട് റൺസ് മാത്രമെ നേടാനായുള്ളു.
നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡിങ് തെരഞ്ഞടുക്കുകയായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. നേഥൻ കൂൾട്ടർ നൈലിന് പകരം നവ്ദീപ് സെയ്നി പ്ലേയിങ് ഇലവനിലെത്തി. മുംബൈ ഇന്ത്യൻസ് നിരയിലാവട്ടെ പരിക്കിന്റെ പിടിയിലായിരുന്ന സൂര്യകുമാർ യാദവ് മടങ്ങിയെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.


