- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ന് ഇരട്ടി ആവേശം; ഡൽഹി-മുംബൈയെയും പഞ്ചാബ്-ബാംഗ്ലൂരിനെയും നേരിടും; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ; മുംബൈക്ക് സൂര്യകുമാർയാദവിന്റെയും ബാംഗ്ലൂരിന് മാക്സ്വെല്ലിന്റെയും അഭാവം തലവേദന
മുംബൈ: ഐപിഎല്ലിൽ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിങ്സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ് കളി തുടങ്ങുക.
ഓസീസ് സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ, ഓൾറൗണ്ടർ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കൻ പേസ് എക്സ്പ്രസ് ആന്റിച് നോർകിയ എന്നിവരുടെ അഭാവം ഡൽഹിക്ക് തിരിച്ചടിയാവും. അതേസമയം പരിക്കിൽ നിന്ന് മുക്തനാവാത്ത സൂര്യകുമാർ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. രോഹിത്തിനൊപ്പം ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുമ്ര എന്നിവർ ഇത്തവണയും മുംബൈ നിരയിലുണ്ട്.
ആദ്യ കിരീടമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിങ്‌സും സ്വപ്നം കാണുന്നത്. താരലേലത്തിൽ ടീം ഉടച്ചുവാർത്ത് ഇറങ്ങുമ്പോൾ ഇത്തവണ ഇരു ടീമുകളും പുതിയ നായകന്മാർക്ക് കീഴിലാണ് ഭാഗ്യ പരീക്ഷണം. വിരാട് കോലി ബാറ്ററിലേക്ക് ഒതുങ്ങിയപ്പോൾ ബാംഗ്ലൂർ പുതിയ നായകനെ കണ്ടെത്തിയത് ഫാഫ് ഡുപ്ലെസിയിലാണ്. കോലി ബഹുമാനിക്കുന്ന അപൂർവ താരങ്ങളിൽ ഒരാളായ ഡുപ്ലെസിക്ക് ടീമിനെ നയിക്കുക വെല്ലുവിളിയാവില്ല. മായങ്ക് അഗർവാളിന്റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്.
ബാംഗ്ലൂരിന്റെ ഗ്ലെൻ മാക്‌സ്‌വെല്ലും ജോഷ് ഹേസൽവുഡും പഞ്ചാബിന്റെ ജോണി ബെയർസ്റ്റോയും കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല. ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരെ മാറ്റിനിർത്തിയാൽ ബാംഗ്ലൂരിന്റെ ബാറ്റിങ്, ബൗളിങ് ശക്തി കണ്ടറിയണം.
നായകൻ മായങ്കിനൊപ്പം ശിഖർ ധവാൻ, ലിയാം ലിവിങ്സ്റ്റൺ, ഷാരുഖ് ഖാൻ, ഒഡീൻ സ്മിത്ത് എന്നിവരിലാണ് പഞ്ചാബിന്റെ റൺസ് പ്രതീക്ഷ. പന്തെടുക്കുമ്പോൾ സന്ദീപ് സിങ്, അർഷ്ദീപ് സിങ്, രാഹുൽ ചഹർ എന്നിവർ നിർണായകമാവും. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കോലിയെ പുറത്താക്കിയ ബൗളറാണ് സന്ദീപ് ശർമ്മ, ഏഴുതവണ. പഞ്ചാബിനെതിരെ ഡുപ്ലെസിക്ക് 61 റൺസ് ബാറ്റിങ് ശരാശരിയുണ്ട്. ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ അവസാന 17 ഐപിൽ മത്സരങ്ങളിൽ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്ത ടീമാണ്.
സ്പോർട്സ് ഡെസ്ക്