- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
70 റൺസുമായി റോയ് - വില്യംസൺ കൂട്ടുകെട്ട് ; ബാംഗ്ലൂരിനെതിരേ 142 റൺസ് വിജയലക്ഷ്യമുയർത്തി ഹൈദരാബാദ്; അവസാന ഓവറുകളിൽ ഹൈദരാബാദിനെ വരിഞ്ഞുമുറുക്കി ബാംഗ്ലൂർ ബൗളർമാർ
അബുദാബി: ഐ.പി.എല്ലിൽ ഇന്നു നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 142 റൺസ് വിജയലക്ഷ്യമുയർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 141 റൺസെടുത്തത്. 38 പന്തിൽ നിന്ന് അഞ്ചു ഫോറടക്കം 44 റൺസെടുത്ത ജേസൺ റോയിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.
ആദ്യം ബാറ്റെടുത്ത ഹൈദരാബാദിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായിരുന്നു. 13 റൺസെടുത്ത താരത്തെ ജോർജ് ഗാർട്ടനാണ് മടക്കിയത്. പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച റോയ് - ക്യാപ്റ്റൻ കെയ്ൻ വില്യംസൺ സഖ്യം ഹൈദരാബാദിനെ 84 റൺസ് വരെയെത്തിച്ചു. 70 റൺസ് ചേർത്ത ഈ കൂട്ടുകെട്ട് 12-ാം ഓവറിൽ ഹർഷൽ പട്ടേൽ പൊളിച്ചു. 29 പന്തിൽ നിന്നും നാല് ഫോറടക്കം 31 റൺസെടുത്ത വില്യംസണെ ഹർഷൽ ബൗൾഡാക്കുകയായിരുന്നു.
തുടർന്നെത്തിയ പ്രിയം ഗാർഗ് ഇത്തവണയും നിരാശപ്പെടുത്തി. 15 റൺസെടുത്ത ഗാർഗിനെ ഡാനിയൽ ക്രിസ്റ്റ്യൻ മടക്കി. ഇതേ ഓവറിൽ തന്നെ ജേസൺ റോയിയേയും മടക്കിയ ക്രിസ്റ്റ്യൻ സൺറൈസേഴ്സ് സ്‌കോറിങ്ങിന് കടിഞ്ഞാണിട്ടു. അബ്ദുൾ സമദ് (1), വൃദ്ധിമാൻ സാഹ (10), ജേസൺ ഹോൾഡർ (16) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്