- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു ടീം ഐ.പി.എല്ലിനോട് വിടപറയും; എലിമിനേറ്ററിൽ ബാംഗ്ലൂർ-കൊൽക്കത്ത പോരാട്ടം; ജയിക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറിൽ എതിരാളി ഡൽഹി ക്യാപിറ്റൽസ്

ഷാർജ: ഐ.പി.എൽ പ്ലേ ഓഫിൽ നിന്ന് ഇന്ന് ഒരു ടീം പുറത്താകും. എലിമിനേറ്റർ മത്സരത്തിൽ തുല്യശക്തികളായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30 ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ന് ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബാംഗ്ലൂർ മൂന്നാസ്ഥാനവും കൊൽക്കത്ത നാലാം സ്ഥാനവും സ്വന്തമാക്കി.
2012, 2014 കിരീടം നേടിയ കൊൽക്കത്ത ഈ സീസണിൽ യു.എ.ഇയിൽ കളിച്ച ഏഴിൽ അഞ്ചു മത്സരങ്ങളിലും വിജയം സ്വന്തമാക്കി. മറുവശത്ത് ബാംഗ്ലൂർ കന്നി കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. അവസാന മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ തകർത്താണ് ബാംഗ്ലൂരിന്റെ വരവ്. ഈ സീസണിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്തയും ബാംഗ്ലൂരും ഓരോ വിജയം സ്വന്തമാക്കി. ഐ.പി.എല്ലിൽ ഇതുവരെ 28 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 15 വിജയങ്ങൾ കൊൽക്കത്ത സ്വന്തമാക്കി. 13 ജയങ്ങളാണ് ബാംഗ്ലൂരിന്റെ അക്കൗണ്ടിലുള്ളത്.
ബാറ്റിങ്ങിലും ബൗളിങ്ങിനും ഒരുപോലെ തിളങ്ങാൻ കഴിയുന്നു എന്നതാണ് ഇരുടീമുകളെയും വ്യത്യസ്തമാക്കുന്നത്. ഇന്നത്തെ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്താനായാൽ ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലിന് ഐ.പി.എൽ റെക്കോഡ് സ്വന്തമാക്കാം. ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം എന്ന ബ്രാവോയുടെ റെക്കോഡ് താരം മറികടക്കും. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകളാണ് ഹർഷലിന്റെ അക്കൗണ്ടിലുള്ളത്.
ഇരുടീമുകളും കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്താനാണ് സാധ്യത.


