- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു പകലിനിപ്പുറം ജയത്തോടെ വീണ്ടും ഒന്നാമതെത്താൻ ഗുജറാത്ത്; ഇന്ന് എതിരാളികൾ സൺറൈസേഴ്‌സ്; ഹൈദരാബാദിനും മത്സരം നിർണ്ണായകം

പുനെ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ഇന്ന് ജയിച്ചാൽ രാജസ്ഥാൻ റോയൽസിനെ മറികടന്ന് ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തും. സൺറൈസേഴ്‌സിനും ഇന്നത്തെ ഫലം ഗുണം ചെയ്യും .
എട്ട് മത്സരങ്ങളിൽ ആറിലും ജയിച്ച രാജസ്ഥാൻ റോയൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. 12 പോയിന്റ്. ഏഴ് മത്സരങ്ങളിൽ 12 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാംസ്ഥാനത്ത് നിൽക്കുന്നു. തൊട്ടുപിന്നിലുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകൾക്ക് 10 പോയിന്റ് വീതമുണ്ട്. പഞ്ചാബ് കിങ്‌സിന് എട്ടും ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾക്ക് ആറ് പോയിന്റുമാണ് ഉള്ളത്. നാല് പോയിന്റുള്ള ചെന്നൈ സൂപ്പർ കിങ്‌സാണ് ഒൻപതാം സ്ഥാനത്ത്. പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് പോയിന്റൊന്നും നേടാനായിട്ടില്ല.
ഐപിഎല്ലിൽ റിയാൻ പരാഗ് തിളങ്ങിയപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. 29 റൺസിന്റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എട്ട് മത്സരങ്ങളിൽ 12 പോയിന്റാണ് അവർക്കുള്ളത്. ഒമ്പത് മത്സരങ്ങളിൽ 10 പോയിന്റുമായി ആർസിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂർ 19.3 ഓവറിൽ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുൽദീപ് സെൻ, മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആർ അശ്വിൻ എന്നിവരാണ് ബാംഗ്ലൂരിനെ തകർത്തത്. നേരത്തെ, റിയാൻ പരാഗ് 31 പന്തിൽ പുറത്താവാതെ നേടിയ 56 റൺസാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അർധ സെഞ്ചുറിയും നാല് ക്യാച്ചുമായി തിളങ്ങിയ റിയാൻ പരാഗാണ് കളിയിലെ താരം


