- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴ-വരൾച്ച ദുരന്തങ്ങളിൽ കോടതിയിൽ നിന്നുൾപ്പെടെ കടുത്ത വിമർശനം: അടുത്ത കൊല്ലത്തെ ഐപിഎൽ ഇന്ത്യക്കു പുറത്തു നടത്താൻ ബിസിസിഐ ഒരുങ്ങുന്നു
ന്യൂഡൽഹി: കോഴ വിവാദങ്ങളും വരൾച്ചാദുരിതങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതിയിൽ നിന്നു കടുത്ത പരാമർശങ്ങൾ ഏറ്റുവാങ്ങിയതിനു പിന്നാലെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യക്കു പുറത്തുനടത്താൻ ബിസിസിഐ ആലോചിക്കുന്നു. 2017ലെ ഐ.പി.എൽ ഇന്ത്യക്ക് പുറത്ത് നടത്താൻ ആലോചിക്കുന്ന കാര്യം ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറാണ് വ്യക്തമാക്കിയത്. ഇന്ത്യയിലേയും വിദേശത്തേയും വേദികൾ സംബന്ധിച്ച് ഐ.പി.എൽ ഭരണസമിതി പരിശോധിക്കുമെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ബി.സി.സി.ഐ ഡൽഹി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണു വേദി മാറ്റുന്ന കാര്യം ഠാക്കൂർ വ്യക്തമാക്കിയത്. തുടർച്ചയായി വിവാദങ്ങളുയരുകയും കോടതികളിൽ നിന്നുൾപ്പടെ ബി.സി.സി.ഐക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. വരൾച്ച രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്ന് 12 മത്സരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വേദികളിലേയ്ക്ക് മാറ്റിയിരുന്നു. ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. നേരത്തെ ബി.സി.സി.ഐ ട്രഷറർ അനിരുദ്ധ് ചൗധരിയും ഐ.പി.എൽ വിദേശത്തേക്ക് മാറ്റുന്ന കാര്യം
ന്യൂഡൽഹി: കോഴ വിവാദങ്ങളും വരൾച്ചാദുരിതങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതിയിൽ നിന്നു കടുത്ത പരാമർശങ്ങൾ ഏറ്റുവാങ്ങിയതിനു പിന്നാലെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യക്കു പുറത്തുനടത്താൻ ബിസിസിഐ ആലോചിക്കുന്നു. 2017ലെ ഐ.പി.എൽ ഇന്ത്യക്ക് പുറത്ത് നടത്താൻ ആലോചിക്കുന്ന കാര്യം ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറാണ് വ്യക്തമാക്കിയത്.
ഇന്ത്യയിലേയും വിദേശത്തേയും വേദികൾ സംബന്ധിച്ച് ഐ.പി.എൽ ഭരണസമിതി പരിശോധിക്കുമെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ബി.സി.സി.ഐ ഡൽഹി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണു വേദി മാറ്റുന്ന കാര്യം ഠാക്കൂർ വ്യക്തമാക്കിയത്.
തുടർച്ചയായി വിവാദങ്ങളുയരുകയും കോടതികളിൽ നിന്നുൾപ്പടെ ബി.സി.സി.ഐക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. വരൾച്ച രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്ന് 12 മത്സരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വേദികളിലേയ്ക്ക് മാറ്റിയിരുന്നു. ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്.
നേരത്തെ ബി.സി.സി.ഐ ട്രഷറർ അനിരുദ്ധ് ചൗധരിയും ഐ.പി.എൽ വിദേശത്തേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് സൂചിപ്പിച്ചിരുന്നു. പരസ്യങ്ങൾ സംബന്ധിച്ച ലോധ കമ്മിറ്റി ചട്ടങ്ങൾ അംഗീകരിച്ചാൽ അത് ബി.സി.സി.ഐയെ സംബന്ധിച്ച് ഏറെ ദോഷകരമായിരിക്കുമെന്ന് അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു. ബി.സി.സി.ഐയുടെ വരുമാനത്തെ അത് സാരമായി ബാധിക്കുമെന്നും വിരമിച്ച കളിക്കാർക്ക് നൽകുന്ന പെൻഷനെ വരെ അത് ബാധിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ചാനലുകൾ നൽകുന്ന സംപ്രേഷണാവകാശത്തിലൂടെ ലഭിക്കുന്ന വരുമാനം കുറക്കാനും ലോധ കമ്മിറ്റി റിപ്പോർട്ട് ഇടയാക്കും. ഐ.പി.എൽ ടീമുകൾക്കും താരങ്ങൾക്കും ലഭിക്കുന്ന വരുമാനത്തിൽ വലിയ കുറവ് വരുത്തേണ്ടി വരും. നിലവിൽ ബി.സി.സി.ഐ യുടെ വാർഷിക വരുമാനത്തിന്റെ 26 ശതമാനം നിലവിൽ കളിക്കാർക്ക് ശമ്പളമായി നൽകുന്നുണ്ടെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ബിഗ് ബാഷ്, കരീബിയൻ പ്രീമിയർ ലീഗ്, ബംഗ്ലാദേശ് പ്രീമിയർ ലീഗ് എന്നിവയെ പോലെ ഇന്ത്യൻ പ്രീമിയർ ലീഗിനും വിദേശവേദികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.