കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രാവൽ എജൻസികളിലൊന്നായ ഈസി ട്രിപ്പ് പ്ളാനഴ്സ് ലിമിറ്റഡിന്റെ ഇനിഷ്യൽ പബ്ളിക് ഓഫർ (ഐപിഒ) മാർച്ച് എട്ടിന് ആരംഭിച്ച് 10-ന് അവസാനിക്കും. രണ്ടു രൂപ മുഖ വിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 186-187 രൂപയാണ്.

കുറഞ്ഞത് 80 ഓഹരികൾക്ക് അപേക്ഷിക്കണം. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എന്നീ എക്സ്ചേഞ്ചുകളിൽ ലിസ്റ്റു ചെയ്യും.

ഡിസംബർ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിലെ ബുക്കിങ് കണക്കിലെടുത്താൽ, ഈ വിഭാഗത്തിൽ കമ്പനിക്ക് ഇന്ത്യയിൽ രണ്ടാം സ്ഥാനമുണ്ട്. 2018-2020 കാലയളവിൽ ഇന്ത്യയിലെ ഓൺലൈൻ ട്രാവൽ എജൻസികളിൽ ഏറ്റവും കൂടുതൽ വരുമാന വളർച്ച നേടിയ കമ്പനി കൂടിയാണിത്.