- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടിന്റെ പൂമരം കൊണ്ടൊരു കപ്പലുണ്ടാക്കാനും ചിരിച്ചു ചിരിച്ചും മണ്ണുകപ്പാനും ഇനി ദിവസങ്ങൾ മാത്രം; സംഗീത ഹാസ്യ വിരുന്ന് 30ന് ഇപ്സ്വിച്ചിൽ
സഫോൾക് മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനവുമായി ഇപ്‌സ്വിച്ച് കേരളാ കൾച്ചറൽ അസോസിയേഷനും കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ആഘോഷിക്കുന്ന സംഗീത ഹാസ്യ സന്ധ്യ സ്റ്റേജ് ഷോ 30ന് ഇപ്‌സ്വിച്ചിലെത്തും. സെന്റ് ആൽബൻസ് കത്തോലിക് ഹൈ സ്‌കൂളിൽ വൈകിട്ട് മൂന്നു മണി മുതലാണ് പ്രസിദ്ധ സിനിമ ടിവി താരങ്ങളെ അണിനിരത്തി സങ്കടിപ്പിക്കുന്ന താരനിശ ആരംഭിക്കുക. ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും പ്രശസ്തരായ വൊഡാഫോൺ കോമേഡി സ്റ്റാർ ഫെയിം നെൽസൺ, ജോബി, കലാഭവൻ ദിലീപ്, ആടുപുലിയാട്ടം, ആക്ഷൻ ഹീറോ ബിജു നായിക അമൃത, അംബിക മോഹൻ, ദിലീപ് കൃഷ്ണൻ (കട്ടപ്പനയിലെ ഹൃതിക് റോഷൻ ആക്ടർ), ഇപ്പോൾ മലയാളികളുടെ ഇടയിൽ സൂപ്പർ ഹിറ്റ് ആയ 'പൂമരം കൊണ്ട് കപ്പലുണ്ടാക്കി 'ഗാനം ആലപിച്ച ചലച്ചിത്ര ഗായകൻ കിഷൻ വി സ്, വേഷം കൊണ്ടും ശബ്ദം കൊണ്ടും കലാഭവൻ മണി ഗാനങ്ങളിലൂടെ വേദി കയ്യിലെടുത്ത കലാഭവൻ മണി അപരൻ കൃഷ്ണകുമാർ, സ്റ്റാർസിംഗർ വിജയി സുധീഷ് തുടങ്ങി 20 അംഗ സംഘത്തോടൊപ്പം നടി റിമ കല്ലിങ്കലിന്റെ ഡാൻസ് ഗ്രൂപ്പായ ഫെയറി സ്റ്റമ്പ് എന്ന ഡാൻസ് ട്രൂപ്പും
സഫോൾക് മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനവുമായി ഇപ്‌സ്വിച്ച് കേരളാ കൾച്ചറൽ അസോസിയേഷനും കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ആഘോഷിക്കുന്ന സംഗീത ഹാസ്യ സന്ധ്യ സ്റ്റേജ് ഷോ 30ന് ഇപ്‌സ്വിച്ചിലെത്തും. സെന്റ് ആൽബൻസ് കത്തോലിക് ഹൈ സ്‌കൂളിൽ വൈകിട്ട് മൂന്നു മണി മുതലാണ് പ്രസിദ്ധ സിനിമ ടിവി താരങ്ങളെ അണിനിരത്തി സങ്കടിപ്പിക്കുന്ന താരനിശ ആരംഭിക്കുക.
ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും പ്രശസ്തരായ വൊഡാഫോൺ കോമേഡി സ്റ്റാർ ഫെയിം നെൽസൺ, ജോബി, കലാഭവൻ ദിലീപ്, ആടുപുലിയാട്ടം, ആക്ഷൻ ഹീറോ ബിജു നായിക അമൃത, അംബിക മോഹൻ, ദിലീപ് കൃഷ്ണൻ (കട്ടപ്പനയിലെ ഹൃതിക് റോഷൻ ആക്ടർ), ഇപ്പോൾ മലയാളികളുടെ ഇടയിൽ സൂപ്പർ ഹിറ്റ് ആയ 'പൂമരം കൊണ്ട് കപ്പലുണ്ടാക്കി 'ഗാനം ആലപിച്ച ചലച്ചിത്ര ഗായകൻ കിഷൻ വി സ്, വേഷം കൊണ്ടും ശബ്ദം കൊണ്ടും കലാഭവൻ മണി ഗാനങ്ങളിലൂടെ വേദി കയ്യിലെടുത്ത കലാഭവൻ മണി അപരൻ കൃഷ്ണകുമാർ, സ്റ്റാർസിംഗർ വിജയി സുധീഷ് തുടങ്ങി 20 അംഗ സംഘത്തോടൊപ്പം നടി റിമ കല്ലിങ്കലിന്റെ ഡാൻസ് ഗ്രൂപ്പായ ഫെയറി സ്റ്റമ്പ് എന്ന ഡാൻസ് ട്രൂപ്പും കൂടി ചിരിയുടെയും സംഗീതത്തിന്റെയും വിസ്മയ കാഴ്ച തീർക്കുന്നു.
ഷോയിൽ പങ്കെടുക്കുന്ന താരങ്ങളെല്ലാം നാളെ ഉച്ചയോടു കൂടി ഹീത്രൂ എയർപോർട്ടിൽ ലാൻഡ് ചെയ്യും. മൂന്നു മണിക്കു ആരംഭിക്കുന്ന ഉദ്ഘാടനയോഗത്തിനും ക്രിസ്മസ് കരോൾ പ്രോഗ്രാമുകൾക്കും ശേഷം ആറു മണിയോടെ പ്രത്യേകം തയാറാക്കിയ ക്രിസ്മസ് ഡിന്നർ കഴിഞ്ഞു 7 മണിക്ക് സ്റ്റേജ് ഷോ ആരംഭിക്കും. എല്ലാ മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. എൻട്രി ഡിന്നറുൾപ്പടെ ഫാമിലിക്ക് 50 പൗണ്ട്, സിംഗിൾ 20പൗണ്ട്, കുട്ടികൾ 10 പൗണ്ട് എന്നിങ്ങനെയാണ് ഫീസ്.
സ്ഥലത്തിന്റെ വിലാസംSt. Alban's Catholic High School, Digby Road, Ipswich, IP4 3NJ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സജി സാമുവേൽ- 07961996590, ടോംജോ കുഞ്ചെറിയ- 07828188149, സോജൻ ആന്റണി- 07930638546, ജോബി ജോസ്- 07595232016, സിജോ ഫിലിപ്പ്- 07877633185