- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത താമസക്കാരെ തുരത്താൻ പൊലീസ് ഒരുങ്ങിയിറങ്ങി; ഖുറൈൻ മാർക്കറ്റിലെ മിന്നൽ പരിശോധനയിൽ 89 പേർ പിടിയിലായി
കുവൈത്തിൽ താമസനിയമം ലംഘിച്ച 89 അനധികൃത താമസക്കാരെ കുവൈത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഖുറൈൻ മാർക്കറ്റിൽ ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച മിന്നൽ പരിശോധനയിലാണ് നിയമ ലംഘകർ പിടിയിലായത്. സൂഖുകളിലേക്കുള്ള എല്ലാ പ്രവേശ കവാടങ്ങളും അടച്ച ശേഷമായിരുന്നു പരിശോധന ആരംഭിച്ചത്. മാർക്കറ്റിലെ കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആദ്യഘട്ടത്തിൽ പിടികൂടിയവരുടെ രേഖകൾ സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷമാണ് 89 പേരെ കസ്റ്റഡിയിലെടുത്തത്. സ്‌പോൺസർ മാറി ജോലി ചെയ്ത 46 പേർ, ഇഖാമ കാലാവധി കഴിഞ്ഞ രണ്ടുപേർ, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 14 പേർ, ഒളിച്ചോട്ടത്തിന് സ്‌പോൺസർമാർ കേസുകൊടുത്ത 17 പേർ, മദ്യ-മയക്കുമരുന്ന് വിൽപനയിലേർപ്പെട്ട മൂന്നുപേർ, മറ്റു കേസുകളുമായി ബന്ധപ്പെട്ട മൂന്നുപേർ എന്നിങ്ങനെയാണ് ഖുറൈനിൽ പിടിയിലായത്. ഇതുകൂടാതെ ട്രാഫിക് വിഭാഗം നടത്തിയ റെയ്ഡിൽ നാലു വാഹനങ്ങൾ കണ്ടുകെട്ടുകയും 288 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പിടിയിലായവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ്
കുവൈത്തിൽ താമസനിയമം ലംഘിച്ച 89 അനധികൃത താമസക്കാരെ കുവൈത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഖുറൈൻ മാർക്കറ്റിൽ ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച മിന്നൽ പരിശോധനയിലാണ് നിയമ ലംഘകർ പിടിയിലായത്. സൂഖുകളിലേക്കുള്ള എല്ലാ പ്രവേശ കവാടങ്ങളും അടച്ച ശേഷമായിരുന്നു പരിശോധന ആരംഭിച്ചത്. മാർക്കറ്റിലെ കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ആദ്യഘട്ടത്തിൽ പിടികൂടിയവരുടെ രേഖകൾ സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷമാണ് 89 പേരെ കസ്റ്റഡിയിലെടുത്തത്. സ്‌പോൺസർ മാറി ജോലി ചെയ്ത 46 പേർ, ഇഖാമ കാലാവധി കഴിഞ്ഞ രണ്ടുപേർ, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 14 പേർ, ഒളിച്ചോട്ടത്തിന് സ്‌പോൺസർമാർ കേസുകൊടുത്ത 17 പേർ, മദ്യ-മയക്കുമരുന്ന് വിൽപനയിലേർപ്പെട്ട മൂന്നുപേർ, മറ്റു കേസുകളുമായി ബന്ധപ്പെട്ട മൂന്നുപേർ എന്നിങ്ങനെയാണ് ഖുറൈനിൽ പിടിയിലായത്. ഇതുകൂടാതെ ട്രാഫിക് വിഭാഗം നടത്തിയ റെയ്ഡിൽ നാലു വാഹനങ്ങൾ കണ്ടുകെട്ടുകയും 288 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
പിടിയിലായവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലെടുത്തവരെ തുടർ നടപടികൾക്കായി പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. റമദാന് ശേഷം നടക്കുന്ന നാലാമത്തെ വ്യാപക റെയ്ഡാണ് ഖുറൈനിൽ നടന്നത്. ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ സുലൈമാൻ ഫഹദ് അൽ ഫഹദിന്റെ നിർദേശത്തിലും മേൽനോട്ടത്തിലുമാണ് റെയ്ഡ് നടന്നത്.