- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഖാമ നിയമലംഘകർക്കായുള്ള തിരച്ചിൽ സജീവം;അബ്ബാസിയ, ഫർവാനിയ പ്രദേശങ്ങളിൽ 42 പേർ പിടിയിൽ
രാജ്യത്ത് ഇഖാമ നിയമലംഘകർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി. കഴിഞ്ഞ ദിവസങ്ങളിൽ അബ്ബാസിയ, ഹസാവി, ഫർവാനിയ എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 42 പേർ പിടിയിലായതായി റിപ്പോർട്ടുണ്ട്. കർശന സുരക്ഷയിലാണ് ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടന്നത്. പ്രവേശന നിർഗ്ഗമന വഴികൾ മുഴുവൻ അടച്ചിരുന്നതിനാൽ ആർക്കും രക്ഷപ്പെടാനും സാധിക്കുമായിരുന്നില്ല. അഞ്ച
രാജ്യത്ത് ഇഖാമ നിയമലംഘകർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി. കഴിഞ്ഞ ദിവസങ്ങളിൽ അബ്ബാസിയ, ഹസാവി, ഫർവാനിയ എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 42 പേർ പിടിയിലായതായി റിപ്പോർട്ടുണ്ട്.
കർശന സുരക്ഷയിലാണ് ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടന്നത്. പ്രവേശന നിർഗ്ഗമന വഴികൾ മുഴുവൻ അടച്ചിരുന്നതിനാൽ ആർക്കും രക്ഷപ്പെടാനും സാധിക്കുമായിരുന്നില്ല. അഞ്ച് മണിക്കൂർ നീണ്ട പരിശോധനയിൽ ഇഖാമ നിയമലംഘകരായ 42 പേരാണ് പിടിയിലായത്.
ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് നീക്കിയിട്ടുണ്ട്. ഇവരെ നാട് കടത്താനുള്ള നടപടികൾ നടന്നുവരുന്നതായും അധികൃതർ അറിയിച്ചു. വിദേശികൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്താനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
Next Story