- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധി വരെ; പാസ്‌പോർട്ട് പുതുക്കിയ ശേഷം മാത്രം പുതിയ ഇഖാമ; നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാകും
കുവൈറ്റ് സിറ്റി: രാജ്യത്ത് വിദേശികളുടെ ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധി വരെയാക്കിക്കൊണ്ടുള്ള നിയമം അടുത്ത ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാക്കും. പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതോടെ ഇഖാമ അസാധുവാകുന്ന നിയമം നിലവിലുണ്ടെങ്കിലും അത് കർശനമായിരുന്നില്ല. എന്നാൽ പുതുതായി പ്രാബല്യത്തിൽ വരുത്തുന്ന നിയമത്തോടെ പാസ്‌പോർട്ട് കാലാവധി
കുവൈറ്റ് സിറ്റി: രാജ്യത്ത് വിദേശികളുടെ ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധി വരെയാക്കിക്കൊണ്ടുള്ള നിയമം അടുത്ത ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാക്കും. പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതോടെ ഇഖാമ അസാധുവാകുന്ന നിയമം നിലവിലുണ്ടെങ്കിലും അത് കർശനമായിരുന്നില്ല.
എന്നാൽ പുതുതായി പ്രാബല്യത്തിൽ വരുത്തുന്ന നിയമത്തോടെ പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിനൊപ്പം തന്നെ വിദേശികൾക്ക് കുവൈറ്റിൽ താമസിക്കുന്നതിനുള്ള അനുമതിയും റദ്ദാകും. പിന്നീട് പാസ്‌പോർട്ട് പുതുക്കിയതിനു ശേഷം മാത്രമേ പുതിയ ഇഖാമ അനുവദിക്കുകയുള്ളൂ. ജനുവരി ഒന്നു മുതൽ ഇക്കാര്യത്തിൽ യാതൊരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് റെസിഡൻസി അഫേഴ്‌സ് അറിയിച്ചു.
ഇഖാമ നിയമസാധുതയുള്ളതാക്കുന്നതിന് രാജ്യത്തെ പ്രവാസികൾക്ക് ആവശ്യമായ ഇളവു കാലാവധി അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. പാസ്‌പോർട്ട് പുതുക്കിയ വിദേശികൾ താമസകാര്യവകുപ്പ് ഓഫിസിലെത്തി ഇഖാമ സാധുതയുള്ളതാക്കി മാറ്റണം. പുതിയ പാസ്‌പോർട്ടിൽ താമസാനുമതി രേഖയുടെ വിവരങ്ങൾ ഉൾപ്പെടുത്തണം. പാസ്‌പോർട്ട് പുതുക്കിയ രാജ്യത്തെ വിദേശികളിൽ പലരും ഇഖാമ വിവരങ്ങൾ അതിൽ ഉൾപ്പെടുത്താറില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് കുവൈത്തിൽ പുതിയ നിയമം കൊണ്ടുവന്നത്. കാലാവധി തീരുന്നമുറയ്ക്കു തന്നെ പാസ്‌പോർട്ട് പുതുക്കുന്നതിനും ഇഖാമ സാധുതയുള്ളതാക്കുന്നതിനും പ്രവാസികൾ തയാറാകണമെന്ന് അധികൃതർ അറിയിച്ചു.
തങ്ങളുടെ ഗാർഹിക തൊഴിലാളികൾ പാസ്‌പോർട്ട് പുതുക്കിയതാണെന്നും നിയമലംഘനം നടത്തുന്നില്ലെന്നും സ്വദേശികളും ഉറപ്പുവരുത്തണം. പുതിയ നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
- സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ