കൊച്ചി: സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന 'ഇര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളെത്തി. ദിലീപിന്റെ ജീവിതമാണ് എന്ന് കരുതപ്പെടുന്ന ഇര സംവിധാനം ചെയ്യുന്നത് വൈശാഖിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്ന സൈജു എസ് ആണ് .

വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമാണ് ഇര. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിയ , ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

്.ിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നിരുന്നു. സിനിമയുടെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചിരുക്കുകയാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്, സുധീർ സുരേന്ദ്രനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചത്.ആരോടും ചിത്രത്തെ കുറിച്ചൊന്നും പുറത്തു പറയരുതെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. സിനിമയ്ക്കുള്ളിലെ കഥയാകും ഇരയെന്ന സൂചനയാണ് ഈ രഹസ്യ സ്വഭാവവും നൽകുന്നത്.