- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഡിൽ ഈസ്റ്റിലെ അധികാര തർക്കത്തിൽ പാശ്ചാത്യ പിന്തുണയോടെ പോരിനിറങ്ങിയ സൗദിക്ക് ചുവട് പിഴയ്ക്കുന്നുവോ? സൗദിക്കെതിരേ ഇറാന് സമ്പൂർണ വിജയം ഉറപ്പെന്ന് അമേരിക്കൻ വിദഗ്ദ്ധർ; ഏതു നിമിഷവും യെമനിൽനിന്നും ആക്രമണം ഉണ്ടാകും
യെമനിൽനിന്ന് ഹൂത്തി വിമതർ തൊടുത്ത മിസൈൽ റിയാദിലെ ആഭ്യന്തര വിമാനത്താവളത്തിനരികിൽ സ്‌ഫോടനം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, സൗദിയുടെ സൈനികശേഷിയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ വിഗദ്ധർ. ഇറാന്റെ സൈനിക ശേഷിക്കുമുന്നിൽ സൗദിക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് അമേരിക്കയുടെ മുൻ പശ്ചിമേഷ്യാ ഉപദേഷ്ടാവ് ആരോൺ ഡേവിഡ് മില്ലർ പറയുന്നു. യെമന്റെ പേരിൽ മൂന്നുവർഷം മുമ്പ് ഇറാനും സൗദിയും തമ്മിലാരംഭിച്ച പോരിൽ, സൗദി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തി ആഭ്യന്തര വിമാനത്താവളത്തിന് സമീപം മിസൈൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നത് അടുത്ത ദിവസമാണ്. മിസൈൽ ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന സൗദിയുടെ അവകാശ വാദങ്ങളെ തള്ളുന്നതായിരുന്നു ഈ റിപ്പോർട്ടുകൾ. മുമ്പും സൗദിയിൽ ഹൂത്തി വിമതർ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കാലയളവിനിടെ 87 തവണ മിസൈൽ പ്രയോഗിച്ചുവെന്നാണ് കണക്കുകൾ. യെമനിലെ ഹൂത്തി വിമതരുടെ പക്കലുള്ള മിസൈൽ ശേഖരം മാത്രമാ
യെമനിൽനിന്ന് ഹൂത്തി വിമതർ തൊടുത്ത മിസൈൽ റിയാദിലെ ആഭ്യന്തര വിമാനത്താവളത്തിനരികിൽ സ്‌ഫോടനം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, സൗദിയുടെ സൈനികശേഷിയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ വിഗദ്ധർ. ഇറാന്റെ സൈനിക ശേഷിക്കുമുന്നിൽ സൗദിക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് അമേരിക്കയുടെ മുൻ പശ്ചിമേഷ്യാ ഉപദേഷ്ടാവ് ആരോൺ ഡേവിഡ് മില്ലർ പറയുന്നു. യെമന്റെ പേരിൽ മൂന്നുവർഷം മുമ്പ് ഇറാനും സൗദിയും തമ്മിലാരംഭിച്ച പോരിൽ, സൗദി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തി ആഭ്യന്തര വിമാനത്താവളത്തിന് സമീപം മിസൈൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നത് അടുത്ത ദിവസമാണ്. മിസൈൽ ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന സൗദിയുടെ അവകാശ വാദങ്ങളെ തള്ളുന്നതായിരുന്നു ഈ റിപ്പോർട്ടുകൾ. മുമ്പും സൗദിയിൽ ഹൂത്തി വിമതർ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കാലയളവിനിടെ 87 തവണ മിസൈൽ പ്രയോഗിച്ചുവെന്നാണ് കണക്കുകൾ.
യെമനിലെ ഹൂത്തി വിമതരുടെ പക്കലുള്ള മിസൈൽ ശേഖരം മാത്രമാകില്ല സൗദിയെ ദുർബലപ്പെടുത്തുകയെന്ന് മില്ലർ പറയുന്നു. ഇറാനുമായുള്ള ഹൂത്തി വിമതരുടെ അടുപ്പവും സൗദിയെ പരിക്ഷീണരാക്കും. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരി്ക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ, അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തിലും ഉലച്ചിൽ സംഭവിക്കും. അമേരിക്കൻ പിന്തുണയാണ് ഹൂത്തി വിമതരെ നേരിടാനിറങ്ങുമ്പോൾ സൗദിയുടെ പക്കലുണ്ടായിരുന്ന പ്രധാന ആയുധം.
ഹൂത്തി വിമതരെ സഹായിക്കുന്നത് ഇറാനാണെന്ന ആരോപണം സൗദിയും പാശ്ചാത്യ രാജ്യങ്ങളും തുടക്കം മുതൽതന്നെ ഉയർത്തുന്നുണ്ട്. എന്നാൽ, ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ഇറാൻ റെവല്യൂഷണറി ഗ്ാർഡിന്റെ മേജർ ജനറൽ ജഫാരി പറയുന്നു. സൗദിക്കുനേരെ ഹൂത്തി വിമതർ പ്രയോഗിച്ച മിസൈൽ യെമനിൽത്തന്നെ നിർമ്മിച്ചതായാണെന്നും അതിന് പിന്നിൽ ഇറാനാണെന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ,, ഇറാന്റെ ഉത്തരവനുസരിച്ചാണ് ഹൂത്തികൾ പ്രവർത്തിക്കുന്നതെന്ന് സൗദി ആരോപിച്ചു. ഹൂത്തികളുടെ പ്രവർത്തനത്തിൽ ഇറാന്റെ പങ്കും ഇടപെടലുകളും വ്യക്തമാണ്. മേഖലയിലെ അയൽ രാജ്യങ്ങളിൽ അസ്വസ്ഥതയും അസ്ഥിരതയുമുണ്ടാക്കുകയെന്നതാണ് ഇറാന്റെ ലക്ഷ്യമെന്നും സൗദി പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. മേഖലയിലെ വൻശക്തിയാകാനുള്ള ശ്രമമാണ് ഇറാൻ നടത്തുന്നതെന്ന അമേരിക്കയും കരുതുന്നു.
അടുത്തിടെ ചുമതലയേറ്റ ഇറാൻ നാവിക കമാൻഡർ റിയർ അഡ്‌മിറൽ ഹുസൈൻ ഖൻസാദിയുടെ നീക്കങ്ങളും ആ ആശങ്ക ശരിവെക്കുന്നതാണ്. ഇറാന്റെ യുദ്ധക്കപ്പലുകളെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് അയക്കുമെന്നും തെക്കേയമേരിക്കയിലെ സൗഹൃദരാഷ്ട്രങ്ങൾ സന്ദർശിക്കുമെന്നും ഖൻസാദി പ്രഖ്യാപിച്ചിരുന്നു. ഗൾഫ് ഓഫ് മെക്‌സിക്കോയിൽ അമേരിക്കൻ പതാക ഉയർത്തുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയുടെ അരികിലെത്തി ശക്തിപ്രകടനം നടത്താനാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.