- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ലോകത്ത് ഏറ്റവും ചൂടു കൂടിയ സ്ഥലം ഏതെന്നറിയാമോ? ഇറാനിലെ അഹ് വാസിൽ ഇപ്പോൾ ചൂട് താപനില 54 ഡിഗ്രി സെൽഷ്യസ്; ചുട്ടുപൊള്ളി ജനങ്ങൾ
ലോകത്തിലെ ഏറ്റവും ചൂടു കൂടിയ സ്ഥലം ഇറാനിലെ അഹ് വാസ്. ജനങ്ങളെ ചുട്ടു പൊള്ളിച്ചു കൊണ്ട് 54 ഡിഗ്രി സെൽഷ്യസാണ് അഹ് വാസിലെ താപനില. കണക്കുകൾ ശരിയാണെങ്കിൽ ലോകത്തിലെ ഏറ്റവും ചൂടു കൂടിയ സ്ഥലമായി മാറിയിരിക്കുകയാണ് അഹ് വാസ്. അഹ് വാസ് സിറ്റിയിലെ താപനില ഫാരൻ ഹീറ്റ് സ്‌കെയിലിൽ 129.2 ഡിഗ്രിയാണ് ജൂലൈ 21ന് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രണ്ടു പ്രാവശ്യം ഇവിടുത്തെ താപനില 129.2ൽ എത്തി. അസഹ്യമായ ചൂടിൽ ഇവിടുത്തെ ജനങ്ങൾ ചുട്ടു പൊള്ളുകയാണ്. താപനില ഈ നിലയിൽ വർദ്ധിച്ചാൽ താമസിയാതെ ചൂട് 140 ഡിഗ്രി ഫാരൻ ഹീറ്റിലെത്തിക്കുമെന്നാണ് കരുതുന്നത്. അഹ് വാസ് സിറ്റിയിൽ പത്ത് ലക്ഷത്തിലധികം ജനങ്ങളാണ് താമസിക്കുന്നത്. അസഹ്യമായ ചൂടുമൂലം ഇവരെല്ലാം വലയുകയാണ്. ഇതിനു മുമ്പ് ഇറാനിലെ താപനില 127.4 ഡിഗ്രി ഫാരൻ ഹീറ്റിൽ എത്തിയിട്ടുണ്ട്. എന്നാൽ താപനില 129 എത്തിയതോടെ ഇനിയും വർഷങ്ങൾ കഴിയും തോറും ഇവിടുത്തെ ചൂട് കൂടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
ലോകത്തിലെ ഏറ്റവും ചൂടു കൂടിയ സ്ഥലം ഇറാനിലെ അഹ് വാസ്. ജനങ്ങളെ ചുട്ടു പൊള്ളിച്ചു കൊണ്ട് 54 ഡിഗ്രി സെൽഷ്യസാണ് അഹ് വാസിലെ താപനില. കണക്കുകൾ ശരിയാണെങ്കിൽ ലോകത്തിലെ ഏറ്റവും ചൂടു കൂടിയ സ്ഥലമായി മാറിയിരിക്കുകയാണ് അഹ് വാസ്.
അഹ് വാസ് സിറ്റിയിലെ താപനില ഫാരൻ ഹീറ്റ് സ്‌കെയിലിൽ 129.2 ഡിഗ്രിയാണ് ജൂലൈ 21ന് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രണ്ടു പ്രാവശ്യം ഇവിടുത്തെ താപനില 129.2ൽ എത്തി. അസഹ്യമായ ചൂടിൽ ഇവിടുത്തെ ജനങ്ങൾ ചുട്ടു പൊള്ളുകയാണ്. താപനില ഈ നിലയിൽ വർദ്ധിച്ചാൽ താമസിയാതെ ചൂട് 140 ഡിഗ്രി ഫാരൻ ഹീറ്റിലെത്തിക്കുമെന്നാണ് കരുതുന്നത്. അഹ് വാസ് സിറ്റിയിൽ പത്ത് ലക്ഷത്തിലധികം ജനങ്ങളാണ് താമസിക്കുന്നത്. അസഹ്യമായ ചൂടുമൂലം ഇവരെല്ലാം വലയുകയാണ്.
ഇതിനു മുമ്പ് ഇറാനിലെ താപനില 127.4 ഡിഗ്രി ഫാരൻ ഹീറ്റിൽ എത്തിയിട്ടുണ്ട്. എന്നാൽ താപനില 129 എത്തിയതോടെ ഇനിയും വർഷങ്ങൾ കഴിയും തോറും ഇവിടുത്തെ ചൂട് കൂടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.