ന്യൂയോർക്ക്: ഇറാന്റെ ആണവസംഭരണത്തെക്കുറിച്ച് ലോക രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റസ്. ഒരു ആണവായുധം നിർമ്മിക്കുവാനുള്ള സാമഗ്രികൾ ശേഖരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇറാൻ.ഇ സമയത്ത് ലോക രാഷ്ട്രങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇത് വാക്കുകൾക്കുള്ള സമയമല്ല.. പ്രവൃത്തികൾക്കുള്ളതാണ് അദ്ദേഹം പറഞ്ഞു.

യുറേനിയം 60 ശതമാനം പരിശുദ്ധിയിലേക്ക് സമ്പുഷ്ടമാക്കാൻ തുടങ്ങുമെന്ന് ഇറാൻ പറഞ്ഞിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് ഗാന്റ്‌സിന്റെ മുന്നറിയിപ്പ്. ഒരു ബോംബ് നിർമ്മിക്കുന്നതിന് ഒരു സുപ്രധാന ഘട്ടം യുറേനിയത്തിന്റെ ശുദ്ധീകരണമാണ്. ഇറാൻ യുറേനിയം ശേഖരത്തിന്റെ പരിശുദ്ധി വർദ്ധിപ്പിക്കാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ആയുധ നിയന്ത്രണ അസോസിയേഷനിൽ നിന്നുള്ള വിശകലന വിദഗ്ദ്ധർ ഒരു ബോംബിന് ആവശ്യമായ വസ്തുക്കൾ നിർമ്മിക്കാൻ എടുക്കുന്ന സമയം 12 മാസമാണെന്ന് വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ ഒരു സമ്പൂർണ്ണ ആണവ ബോംബ് നിർമ്മിക്കാൻ ഇറാൻ 10 ആഴ്ച അകലെയാണെന്നല്ല ഇതിനർത്ഥമെന്ന് അദ്ദേഹം സുചിപ്പിച്ചു.കഴിഞ്ഞയാഴ്ച ഒമാൻ തീരത്ത് ഒരു ഓയിൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥനും റൊമാനിയൻ ജീവനക്കാരനും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഗാന്റ്‌സ് മുന്നറിയിപ്പ് നൽകിയത്.ഇത്തരം ആക്രമണങ്ങൾ തടയാൻ വാക്കുകൾ പോരാ, 'പ്രവൃത്തികൾ' ആവശ്യമാണെന്നും ഗാന്റ്‌സ് സുരക്ഷാ കൗൺസിലിനോട് പറഞ്ഞു.