- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈഗ്രിസ് നദിയിലൂടെ ഇപ്പോൾ ഒഴുകി നടക്കുന്നത് അനേകം നിരപരാധികളുടെ ശവശരീരങ്ങൾ; ഐസിസിനെ ചുട്ടെരിച്ച പട്ടാളത്തിന്റെ കൊടുംക്രൂരത കുട്ടികളുടെ മേലും സ്ത്രീകളുടെ മേലും
ഇറാഖിലെ വടക്കൻ നഗരമായ മൊസൂൾ ഐസിസ് ഭീകരരിൽ നിന്നും ഇറാഖ് സേന കടുത്ത പോരാട്ടത്തിലൂടെ മോചിപ്പിച്ചതിൽ ലോകമെങ്ങ് നിന്നും സേനയ്ക്ക് നേരെ അഭിനന്ദന പ്രവാഹമാണ്. എന്നാൽ നഗരം തിരിച്ച് പിടിച്ചുവെങ്കിലും ഇറാഖി സേന ഇവിടെ മനുഷ്യത്വരഹിതമായതും അനാവശ്യമായതുമായ നരനായാട്ട് നടത്തി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളെ പോലും പട്ടാളം കൊന്ന് തള്ളുകയാണ്. അതിനെ തുടർന്ന് ടൈഗ്രിസ് നദിയിലൂടെ ഇപ്പോൾ അനേകം നിരപരാധികളുടെ ശവശരീരങ്ങൾ ഒഴുകി നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഐസിസിനെ ചുട്ടെരിച്ച പട്ടാളത്തിന്റെ കൊടുംക്രൂരത ഇപ്പോൾ കുട്ടികളുടെയും സ്ത്രീകളുടെയും മേലാണ് തീർക്കുന്നത്. അനങ്ങുന്ന എന്തിനെയും കൊന്ന് തള്ളാനായിരുന്നു തങ്ങൾക്ക് മേലുദ്യോഗസ്ഥന്മാരിൽ നിന്നും ലഭിച്ച കടുത്ത ഉത്തരവെന്ന് വെളിപ്പെടുത്തി ഇറാഖി മേജർ രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലുള്ള ഐസിസ് ഭീകരരെല്ലാം സേനയ്ക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും നിരപരാധികളെ അനാവശ്യമായി കൊന്ന് തള്ളുന്ന ക്രൂരത സേന തുടരുന്നുവെന്നാണ് പേര് വെളിപ
ഇറാഖിലെ വടക്കൻ നഗരമായ മൊസൂൾ ഐസിസ് ഭീകരരിൽ നിന്നും ഇറാഖ് സേന കടുത്ത പോരാട്ടത്തിലൂടെ മോചിപ്പിച്ചതിൽ ലോകമെങ്ങ് നിന്നും സേനയ്ക്ക് നേരെ അഭിനന്ദന പ്രവാഹമാണ്. എന്നാൽ നഗരം തിരിച്ച് പിടിച്ചുവെങ്കിലും ഇറാഖി സേന ഇവിടെ മനുഷ്യത്വരഹിതമായതും അനാവശ്യമായതുമായ നരനായാട്ട് നടത്തി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളെ പോലും പട്ടാളം കൊന്ന് തള്ളുകയാണ്. അതിനെ തുടർന്ന് ടൈഗ്രിസ് നദിയിലൂടെ ഇപ്പോൾ അനേകം നിരപരാധികളുടെ ശവശരീരങ്ങൾ ഒഴുകി നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഐസിസിനെ ചുട്ടെരിച്ച പട്ടാളത്തിന്റെ കൊടുംക്രൂരത ഇപ്പോൾ കുട്ടികളുടെയും സ്ത്രീകളുടെയും മേലാണ് തീർക്കുന്നത്. അനങ്ങുന്ന എന്തിനെയും കൊന്ന് തള്ളാനായിരുന്നു തങ്ങൾക്ക് മേലുദ്യോഗസ്ഥന്മാരിൽ നിന്നും ലഭിച്ച കടുത്ത ഉത്തരവെന്ന് വെളിപ്പെടുത്തി ഇറാഖി മേജർ രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലുള്ള ഐസിസ് ഭീകരരെല്ലാം സേനയ്ക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും നിരപരാധികളെ അനാവശ്യമായി കൊന്ന് തള്ളുന്ന ക്രൂരത സേന തുടരുന്നുവെന്നാണ് പേര് വെളിപ്പെടുത്താൻ ധൈര്യപ്പെടാത്ത ഈ മേജർ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഐസിസിന്റെ ക്രൂരഭരണത്തിൽ നരകിക്കുന്ന മൊസൂളിലെ സാധാരണക്കാർക്ക് ഇപ്പോൾ ഇരട്ടി നരകമാണനുഭവിക്കുന്നതെന്ന് ചുരുക്കം.
തങ്ങളുടെ ഭരണകാലത്ത് ഐസിസ് അനുവർത്തിച്ചിരുന്ന കൊടും ക്രൂരതകൾക്ക് സമാനമായ പ്രവർത്തിയാണ് സഖ്യസേന ഇവിടെ ഇപ്പോൾ കാട്ടിക്കൂട്ടുന്നതെന്നും മേജർ പറയുന്നു. ഇവിടെ ടൈഗ്രിസ് നദിയിൽ ദാഹജലമെടക്കാനെത്തുന്ന സാധാണക്കാരെ പോലും സേന നിർദയം കൊന്ന് തള്ളുകയാണ്. 2016ൽ മൊസൂൾ പിടിച്ചെടുക്കാനുള്ള യുദ്ധം തുടങ്ങിയ വേളയിൽ നിരവധി ഐസിസുകാരെ പിടികൂടിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ വളരെ കുറച്ച് ഐസിസുകാരെ മാത്രമേ പിടികൂടുന്നുള്ളുവെന്നും പകരം സാധാരണക്കാരെയാണ് പിടികൂടി നരകസമാനമായ ജയിലുകളിലിട്ട് പീഡിപ്പിക്കുന്നതെന്നും വെളിപ്പെടുത്തലുണ്ട്.
തങ്ങൾ പിടികൂടിയ ഐസിസുകാരെ മനുഷ്യത്വരഹിതമായ പീഡിപ്പിച്ച് ഇറാഖി സേന കൊല്ലുന്ന കാഴ്ച നിരവധി ജേർണലിസ്റ്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. 50 ഡിഗ്രി ചൂടിൽ ശവശരീരങ്ങൾ നിറഞ്ഞ് കവിഞ്ഞ ഒരു പാഴ്ഭൂമിയായി മൊസൂൾ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടുത്തെ നിരപരാധികളുടെ കുടുംബങ്ങളെ പോലും പട്ടാളം കടുത്ത ക്രൂരതയ്ക്കും കൊലപാതകങ്ങൾക്കും വിധേയമാക്കുന്നുണ്ട്. മൊസൂളിലെ വാദി ഹാജർ ജില്ലയിലെ അൽസലാം ഹോസ്പിറ്റലിൽ ദിനംപ്രതി 40 ഓളം മൃതദേഹങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 850 മൃതദേഹങ്ങളാണെത്തിയിരിക്കുന്നത്. ഇവയിൽ 180 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല.