യപ്പെട്ടത് പോലെ ഇന്നലെ വീശിയടിച്ചിരിക്കുന്ന ഒഫെലിയ കൊടുങ്കാറ്റ് ബ്രിട്ടനിൽ കടുത്ത നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയിരിക്കുകയാണ്.ശക്തമായ കാറ്റിനെ തുടർന്ന് അയർലണ്ടിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിൽ അനേകം വീടുകളുടെ മേൽക്കൂര പറന്ന് പോവുകയും ചെയ്തു. ഇതിന് പുറമെ നിരവധി വീടുകൾ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ഇരുട്ടിലായി. മാഞ്ചസ്റ്ററിലും കനത്ത നാശമാണ് കാറ്റ് വിതച്ചിരിക്കുന്നത്. വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും വീശി അടിച്ച ശേഷം കാറ്റ് സൗത്ത് ഇംഗ്ലണ്ടിലേക്ക് നീങ്ങി. ഇത്തരത്തിൽ ഒഫെലിയ കൊടുങ്കാറ്റിൽ സ്തംബ്ധരായിരിക്കുകയാണ് ബ്രിട്ടൻ.

കാറ്റിലുണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് 120,000 വീടുകളിലാണ് വൈദ്യുതിയില്ലാതായിരിക്കുന്നത്. ഇതിന് പുറമെ റോഡ്,റെയിൽ, വിമാന ഗതാഗത രംഗത്തും കനത്ത തടസങ്ങളാണ് കാറ്റ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റിനോട് പൊരുതി പറക്കാൻ ശേഷിയില്ലാതായതിനെ തുടർന്ന് നിരവധി വിമാനങ്ങൾ നിർബന്ധപൂർവം താഴെയിറക്കിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ 56വർഷങ്ങൾക്കിടെ രാജ്യം അഭിമുഖീകരിച്ചിരിക്കുന്ന ഏറ്റവും പ്രക്ഷുബ്ധമായതും നാശനഷ്ടങ്ങൾ വിതച്ചതുമായ കാറ്റായിരുന്നു ഒഫെലിയ. വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചിരിക്കുന്ന കാറ്റ് നിലവിൽ യുകെയിലാകമാനം വീശിയടിക്കാനുള്ള പാതയിലാണ്.

മാഞ്ചസ്റ്ററിലെ നോർത്തേൺ ക്വാർട്ടർ ഏരിയയിലെ ഷോപ്പുകൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ലിവർപൂൾ ജോൺ ലെനൻ എയർപോർട്ടിലേക്ക് നിരവധി വിമാനങ്ങൾ കാറ്റ് കാരണം നിർബന്ധപൂർവം ഇറങ്ങാൻ ഇടയാക്കിയിരുന്നു. കാബിനിൽ നിന്നും പുകയുടെ ഗന്ധം ഉയർന്നതിനെ തുടർന്നായിരുന്നു ഇത്. അയർലണ്ടിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 119 മൈലായിരുന്നു. 1987ൽ ഉണ്ടായതും 18 പേരുടെ മരണത്തിനിടയാക്കിയതുമായ ഗ്രേറ്റ് സ്റ്റോമിന് ശേഷം ഇവിടുത്തെ കാലാവസ്ഥയെ മാറ്റി മറിച്ചിരിക്കുന്ന കൊടുങ്കാറ്റാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

അയർലണ്ടിലെ കാലാവസ്ഥയെ അടുത്ത കാലത്ത് ഏറ്റവുമധികം പ്രക്ഷുബ്ധമാക്കിയ കാറ്റാണ് ഇന്നലെയുണ്ടായിരിക്കുന്നത്. മുൻകരുതലായി ഇവിടുത്തെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരുന്നു. ഡബ്ലിൻ എയർപോർട്ടിൽ മാത്രം 130 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. എന്ത് സാഹചര്യവും നേരിടുന്നതിനായി സൈന്യം അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു. കാറ്റിന്റെ പ്രത്യാഘതങ്ങളെ ഭയന്ന് നിരവധി പബ്ലിക്ക് സർവീസുകൾ പ്രവർത്തനം നിർത്തിയിരുന്നു. നോർത്തേൺഅയർലണ്ടിൽ 1300 വീടുകളിലും വെയിൽസിൽ 200 വീടുകളിലുമായിരുന്നു ഈ അവസരത്തിൽ വൈദ്യുതി ഇല്ലാതായത്.

കടലിലെ അവസ്ഥയും പ്രക്ഷുബ്ധമായതിനാൽ നിരവധി ക്രോസ്ചാനൽ ഫെറി കമ്പനികൾ സർവീസുകൾ നിർത്തി വച്ചതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് ഇന്നലെ രാവിലെ കുടുങ്ങിപ്പോയത്. 1961ൽ എത്തിയ ഡെബി കൊടുങ്കാറ്റിന് ശേഷമുള്ള ഏറ്റവും അപകടകരമായ കാറ്റായിരിക്കും ഒഫെലിയ എന്ന് ഐറിഷ് ഗവൺമെന്റ് ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകിയിരുന്നു. കെറിയിലും കോർക്കിലുമുടനീളം മരങ്ങൾ വൈദ്യുതി കമ്പികളിൽ വീണ് കിടന്നിരു്‌നനു. അയർലണ്ടിൽ ഗാൾവേ, മായോ, സ്ലിഗോ, ഡോനെഗെൽ എന്നീ കൗണ്ടികളിൽ കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. മെറ്റ് ഓഫീസ് ഇതിനിടെ നോർത്തേൺ അയർലണ്ടിൽ ആംബർ വെതർ വാണിങ് പുറപ്പെടുവിച്ചിരുന്നു.

അയർലണ്ടിൽ കാൻസർ നഴ്‌സായ ക്ലാരെ ഓ നെയിൽ, മൈക്കൽ പൈക്കെ(31) , ഫിന്റൻ ഗോസ് (33)എന്നിവർ ഒഫെലിയ വിതച്ച ദുരന്തത്തിൽ മരിച്ചിട്ടുണ്ട്. ഓനെയിലിന്റെ കാറിന് മേൽ ഒരു മരക്കൊമ്പ് വീണാണ് അവർ മരിച്ചിരിക്കുന്നത്. കാറ്റ് വിതച്ച പ്രതികൂലമായ കാലാവസ്ഥയാണീ അപകടത്തിന് കാരണമായിരിക്കുന്നത്. മരത്തിന്റെ ശാഖ വിൻഡ്‌സ്‌ക്രീൻ തകർത്ത് ഉള്ളിലേക്കെത്തുകയും നെഞ്ചിന് സാരമായ പരുക്കേൽപ്പിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു അന്ത്യം. കോ വാട്ടർഫോർഡിലെ അഗ്ലിഷ് ഗ്രാമത്തിന് സമീപത്ത് ആർ671ൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയെന്ന് കരുതുന്ന 70 കാരിയെ വാട്ടർഫോർഡ് റീജിയണൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

മൈക്കൽ പൈക്കെ മരിച്ചിരിക്കുന്നത് റോഡിൽ വീണ് കിടക്കുന്ന മരം വെട്ടി മാറ്റുന്നതിനിടെ സംഭവിച്ച അപകടത്തെ തുടർന്നായിരുന്നു. ചെയിൻസേ ഉപയോഗിച്ച് കാഹിറിന് സമീപം ബാലിബ്രാഡോ ഏരിയയിൽ വച്ചാണ്അപകടം സംഭവിച്ചിരിക്കുന്നത്. മുകളിൽ നിന്നും വീണ മരക്കൊമ്പ് തട്ടിയാണ് ദുരന്തമുണ്ടായിരിക്കുന്നത്. പൈക്കെയുടെ മാതാപിതാക്കൾക്ക് അയാളടക്കം 11 കുട്ടികളാണുള്ളത്. ഇവരിൽ ഏറ്റവും ഇളയ സന്തതിയാണ് ഇദ്ദേഹം. മരം കാറിന് മേൽ വീണാണ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഫിന്റൻ ഗോസ് എന്ന 33 കാരൻ മരിച്ചിരിക്കുന്നത്. കോ ലൗത്തിലെ ഡൻഡാൽക്ക് സ്വദേശിയാണ്. ഡൻഡാൽക്കിലെ റാവെൻസ്‌ഡെയിൽ വച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തമുണ്ടായ ഉടൻ എമർജൻസി സർവീസുകൾ കുതിച്ചെത്തിയെങ്കിലും ഹോസ്പിറ്റലിൽ വച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു.