രാജ്യത്തെ ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്‌ത്തി മറ്റൊരു കൊടുങ്കറ്റ് കൂട ആഞ്ഞ് വീശിയതോടെ രാജ്യമെങ്ങും കനത്ത നാശനഷ്ടം. ഇന്ന് വെളുപ്പിനെ മുതൽ രാജ്യത്തൊട്ടാകെ ആഞ്ഞു വീശുന്ന ക്യാല്ലും കൊടുംകാറ്റ് വ്യാപകമായ നാശം വിതയ്ക്കുന്നതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കനത്ത മഴയും ശക്തമായ കാറ്റുമാണ് കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യമൊട്ടാകെ റിപ്പോട്ട് ചെയ്തിട്ടുള്ളത്.

.പല ഭാഗങ്ങളിലും മരങ്ങൾ റോഡിലേയ്ക്ക് വീണു ഗതാഗതം തടസ്സപ്പെട്ടിട്ടുമുണ്ട്.എന്നാൽ ലുവാസും,ഡബ്ലിൻ ബസും പുലർച്ചെ സർവീസ് നടത്തുന്നുണ്ട്.ആയിരക്കണക്കിന് വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. 110 കി.മി വേഗതയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണതും വൈദുതി ലൈനുകൾ തകരാറിലായതുമാണ് പരക്കെ വൈദുതിബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമായത്.

ക്യാല്ലും കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ വിമാന,ഫെറി സർവീസുകൾ റദ്ദാക്കി.സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.ബസ് സർവീസുകളിലും മാറ്റമുണ്ട് .യാത്രക്കാർക്ക് വലിയ യാത്രാ തടസ്സങ്ങൾ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രവും ഭരണകൂടവും നൽകുന്ന മുന്നറിയിപ്പ്.

13 തീരദേശ കൗണ്ടികൾക്ക് നേരത്തേ മെറ്റ് ഏറാൻ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.ബാക്കി പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാലാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കഴിയുന്നതും വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തെ തീരദേശ കൗണ്ടികളിലെല്ലാം പ്രഖ്യാപിച്ച ഓറഞ്ച് ഇന്ന് വൈകുന്നേരം വരെ തുടരും. 110 മുതൽ 130 km/h വേഗതയിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ തുടർന്ന് കോർക്ക്, കെറി, ഡോനിഗൽ, ഗാൽവേ, മായോ, സ്ലിഗൊ, ക്ലയർ, ഡബ്ലിൻ, ലൗത്, വെക്‌സ്ഫോർഡ്, വിക്കലോ, മീത്, വാട്ടർഫോർഡ് എന്നിങ്ങനെ മൊത്തം 13 കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മെറ്റ് ഐറാൻ പുറപ്പെടുവിച്ച യെല്ലോ വാണിങ്ങുകളും തുടരും. ഓറഞ്ച് വാണിങ് പ്രഖ്യാപിച്ച മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് ഉണ്ടായാൽ അടച്ചിടാമെന്നും എഡ്യുക്കേഷൻ ഡിപ്പാർട്ടമെന്റ് അറിയിച്ചു.