- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
301യൂറോ ഒന്നാം സമ്മാനവുമായി കേരളഹൗസ് ഓൾ അയർലണ്ട് വടം വലി മത്സരം കാർണിവലിന്
അയർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൗസ് കാർണിവലിൽ ഇക്കുറി ഓൾ അയർലണ്ട് വടം വലി മത്സരവും അരങ്ങേറുന്നതാണ്. ആഘോഷങ്ങളിൽ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാർണിവലിലും നടത്തപ്പെട്ടിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഓൾ അയർലണ്ട് വടംവലി മത്സരം ഈ കാർണിവലിലൂടെ തുടക്കം കുറിക്കുന്നത്. ഒന്നാം സമ്മാനമായി 301 യൂറോയും നൽകുന്ന എവർറോളിങ് ട്രോഫിയും, ഗിഫ്റ്റും, രണ്ടാം സമ്മാനമായി 151 യൂറോയും കേരളഹൗസ് നൽകുന്ന ഗിഫ്റ്റും ആണ്. കഴിഞ്ഞ തവണത്തെ വിജയികളായ കോർക്ക് ടീമും ,നോർത്തേൺ അയർലണ്ടിലെ കരുത്തരായ ബെൽഫാസ്റ്റ് ടീമും കൂടാതെ അയർലണ്ടിലെ മിക്ക കൗണ്ടികളിൽ നിന്നുമായി നിരവധി ടീമുകൾ ഇതിനകം തന്നെ രജിസ്ടർ ചെയ്തു കഴിഞ്ഞു. പങ്കെടുക്കാൻ താല്പര്യമുള്ള അയർലണ്ടിലെ എല്ലാ ടീമുകളും ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്ടർ ചെയ്യുന്ന 16 ടീമുകൾക്കാണ് ഇക്കുറി മത്സരത്തിൽ അവസരം ലഭിക്കുക . കഴിഞ്ഞ ആറു വർഷങ്ങളായി അയർലണ്ടിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാർണിവൽ വേദിയിൽ എത്തിചേര
അയർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൗസ് കാർണിവലിൽ ഇക്കുറി ഓൾ അയർലണ്ട് വടം വലി മത്സരവും അരങ്ങേറുന്നതാണ്. ആഘോഷങ്ങളിൽ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാർണിവലിലും നടത്തപ്പെട്ടിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഓൾ അയർലണ്ട് വടംവലി മത്സരം ഈ കാർണിവലിലൂടെ തുടക്കം കുറിക്കുന്നത്.
ഒന്നാം സമ്മാനമായി 301 യൂറോയും നൽകുന്ന എവർറോളിങ് ട്രോഫിയും, ഗിഫ്റ്റും, രണ്ടാം സമ്മാനമായി 151 യൂറോയും കേരളഹൗസ് നൽകുന്ന ഗിഫ്റ്റും ആണ്. കഴിഞ്ഞ തവണത്തെ വിജയികളായ കോർക്ക് ടീമും ,നോർത്തേൺ അയർലണ്ടിലെ കരുത്തരായ ബെൽഫാസ്റ്റ് ടീമും കൂടാതെ അയർലണ്ടിലെ മിക്ക കൗണ്ടികളിൽ നിന്നുമായി നിരവധി ടീമുകൾ ഇതിനകം തന്നെ രജിസ്ടർ ചെയ്തു കഴിഞ്ഞു.
പങ്കെടുക്കാൻ താല്പര്യമുള്ള അയർലണ്ടിലെ എല്ലാ ടീമുകളും ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്ടർ ചെയ്യുന്ന 16 ടീമുകൾക്കാണ് ഇക്കുറി മത്സരത്തിൽ അവസരം ലഭിക്കുക .
കഴിഞ്ഞ ആറു വർഷങ്ങളായി അയർലണ്ടിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാർണിവൽ വേദിയിൽ എത്തിചേരാറുള്ളത്. വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങൾക്ക് പുറമേ കുടുംബസമേതം ഒരു സമ്മർ ദിനം ആഘോഷിക്കാൻ തക്കതായ എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാർണിവലിന് കേരളഹൗസ് ഒരുക്കുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും പൊതുജന അഭിപ്രായവും മാനിച്ച്, ഇത്തവണ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമി ,ഫൈനൽ മത്സരങ്ങൾ മാത്രമേ കാർണിവൽ ദിനത്തിൽ നടത്തുകയുള്ളൂ. ബാക്കി പ്രാഥമിക റൗണ്ട് മത്സരങ്ങൾ തലേ ആഴ്ച നടതപ്പെടുന്നതാണ് ഇതുമൂലം രാവിലെ 11 ന് ശേഷം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾക്കും മറ്റു വിനോദങ്ങൽക്കുമായി ഗ്രൌണ്ട് മുഴുവനായും ഉപയോഗ യോഗ്യമായിരിക്കും.
പതിവായി കാർണിവലിനു നടത്തപ്പെടുന്ന പരിപാടികൾക്ക് പുറമേ ഇക്കുറി കുട്ടികൾക്കായി ഒരു ഗെയിം സോണും ,അയർലണ്ടിലെ മലയാളി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സമകാലീന സംഭവങ്ങളെ കൂട്ടിയിണക്കുന്ന തെരുവ് നാടകവും അരങ്ങേറുന്നതാണ്. അതുപോലെ തന്നെ അയർലണ്ടിലെ ചെറുതും വലുതുമായ സംഘടനകൾക്കോ മറ്റു കൂട്ടായ്മകൾക്കോ,വ്യക്തികൾക്കോ ഏതു വിധത്തിലുള്ള വിനോദ പരിപാടികളും അവതരിപ്പിക്കാനുള്ള അവസരവും കേരളഹൗസ് ഒരുക്കുന്നതാണ്.വലിയ തോതിലുള്ള മലയാളികളുടെ അയർലണ്ട് കുടിയേറ്റം ഒരു പതിറ്റാണ്ട് പിന്നുടുമ്പോൾ ,മലയാളികൾക്ക് മാത്രമായി വർഷത്തിൽ ഒരു ദിനം എന്നാ കാഴ്ചപ്പാടിൽ തുടക്കം കുറിച്ച കാർണിവൽ ഇത്തവണയും ഓരോ മലയാളിയും ഏറ്റെടുക്കും എന്നാ ശുഭ പ്രതീക്ഷയോടെ കേരളഹൗസ് ഏവരെയും കാർണിവലിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Benny 0871121260
Tijo 0894386373